ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃതം വേദാന്ത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ പ്രഭാഷണപരമ്പര മാര്‍ച്ച് 17ന് രാവിലെ 10ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുള്ള മീഡിയ സെന്ററില്‍ ആരംഭിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. കാലടി ശൃംഗേരിമഠം മാനേജര്‍ പ്രൊഫ. എ.സുബ്രഹ്മണ്യ അയ്യര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

സംസ്‌കൃതം വേദാന്തവിഭാഗം മേധാവി ഡോ. ജി. നാരായണന്‍ അദ്ധ്യക്ഷനായിരിക്കും ഡോ. കെ. യമുന, ഡോ. സൂസന്‍ തോമസ്, ഡോ. വി. വസന്തകുമാരി, ഡോ. കെ.വി. സുരേഷ് എന്നിവര്‍ പ്രസംഗിക്കും. ഡോ. വി. വാസുദേവന്‍, ഡോ. സി.ആര്‍. സന്തോഷ് എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. മാര്‍ച്ച് 21ന് രാവിലെ 10ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. സത്യന്‍, സമാപനസന്ദേശം നല്കും. ഡോ. ജി. നാരായണന്‍ അധ്യക്ഷനായിരിക്കും. ഡോ. എസ്. ഷീബ, ഡോ. വി. വസന്തകുമാരി എന്നിവര്‍ പ്രസംഗിക്കും.