- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ആര്‍ നാരായണന്റെ ഓര്‍മ്മയ്ക്കായി തപാല്‍ സ്റ്റാമ്പ് യാഥാര്‍ത്ഥ്യമാകുന്നു
പാലാ: മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ സ്മരണയ്ക്കായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികള്‍ക്കു തുടക്കമായി. ഈ ആവശ്യമുന്നയിച്ച് കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, വൈസ് ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു തിരുവനന്തപുരം രാജ്ഭവനില്‍ വച്ച് 21 ന് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം നടപടികള്‍ക്കായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കൈമാറിയതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിനെ രാഷ്ട്രപതി ഭവന്‍ രേഖാമൂലം അറിയിച്ചു.
കെ ആര്‍ നാരായണന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നതിലൂടെ സാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തപാല്‍ സ്റ്റാമ്പിനൊപ്പം നാണയവും കെ ആര്‍ നാരായണന്റെ പേരില്‍ പുറത്തിറക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആര്‍ അജിരാജ്കുമാര്‍, അഡ്വ ജെ ആര്‍ പത്മകുമാര്‍ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ കെ ആര്‍ നാരായണന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ മൈ സ്റ്റാമ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. പ്രാദേശിക തലത്തില്‍ തപാല്‍ വകുപ്പ് നടപ്പാക്കി വരുന്നതാണ് മൈ സ്റ്റാമ്പ് പദ്ധതി. കെ ആര്‍ നാരായണന്റെ ഇരുപതാം ചരമവാര്‍ഷികം കഴിഞ്ഞ ദിവസമാണ് ആചരിച്ചത്.




