- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷയ് മിത്രയുമായി കൈകോര്‍ത്ത് യു എസ് ടി; സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി ക്ഷയരോഗ ബാധിതര്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കും
തിരുവനന്തപുരം, 2025 നവംബര്‍ 20: ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ടി ബി മുക്ത് ഭാരത് അഭിയാനിനു കീഴിലുള്ള നിക്ഷയ് മിത്ര ദൗത്യവുമായി കൈകോര്‍ത്ത്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലുള്ള ക്ഷയരോഗ ബാധിതര്‍ക്ക് ആറു മാസക്കാലത്തേയ്ക്കുള്ള ഭക്ഷണ കിറ്റുകള്‍ കൈമാറാനുള്ള സംരംഭത്തിന് പ്രമുഖ എ ഐ, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി തുടക്കം കുറിച്ചു. സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കുക എന്ന ഇന്ത്യയുടെ ദൗത്യത്തിന്റെ ഭാഗമാണ് നിക്ഷയ്.
ക്ഷയരോഗ നിയന്ത്രണത്തില്‍ കേരളം ഇതിനകം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും, പോഷകാഹാരക്കുറവ്, അനുബന്ധ രോഗാവസ്ഥകള്‍, മരുന്നുകളോടുള്ള പ്രതിരോധം, രോഗനിര്‍ണയത്തില്‍ കണ്ടുവരുന്ന തടസ്സങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ പൂര്‍ണമായ രോഗശാന്തിയെ ഇപ്പോഴും ബാധിക്കുന്നുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മുന്‍ഗണനാ മേഖലകള്‍ സംസ്ഥാനം തിരിച്ചറിഞ്ഞിട്ടുമുണ്ട്. 14 ജില്ലകളിലായി 6,800 ക്ഷയ രോഗികള്‍ക്ക് പോഷകാഹാര സഹായം നല്‍കുക എന്നത് ഇതില്‍ സവിശേഷമായ ഒന്നാണ്. സാമൂഹിക ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ താമസിക്കുന്ന ക്ഷയരോഗ ബാധിതര്‍ക്ക് സഹായവുമായി യുഎസ് ടി മുന്നോട്ട് വന്നിട്ടുള്ളത്.
നിക്ഷയ് മിത്രയുടെ ഭാഗമാകുന്നതിലൂടെ, ക്ഷയരോഗ ബാധിതര്‍ക്ക് ആറ് മാസത്തേക്ക് പോഷകാഹാര കിറ്റുകള്‍ നല്‍കിക്കൊണ്ട് യുഎസ് ടി ഈ സംരംഭത്തെ പിന്തുണയ്ക്കും. കമ്പനിയുടെ സിഎസ്ആര്‍ ടീം തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള ജില്ലാ ടിബി സെല്ലിലും എറണാകുളം കരുവേലിപ്പടിയിലുള്ള ജില്ലാ ടിബി സെന്ററിലും പ്രതിമാസം 100 കിറ്റുകള്‍ എന്ന കണക്കില്‍, ആകെ 600 കിറ്റുകള്‍ വിതരണം ചെയ്യും.
പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാനുമായുള്ള പങ്കാളിത്തത്തോടെ യു എസ് ടിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ടീം അത്യാവശ്യക്കാര്‍ക്കു സഹായം എത്തിക്കുന്നതില്‍ പുതിയൊരു കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. നിക്ഷയ് മിത്ര ദൗത്യവുമായി സഹകരിച്ച്, തിരുവനന്തപുരത്തും, കൊച്ചിയിലുമുള്ള ക്ഷയരോഗ ബാധിതര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് പോഷകാഹാര കിറ്റുകള്‍ നല്‍കാന്‍ അവസരം ലഭിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,' യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
അരി, ഗോതമ്പ് മാവ്, റാഗി പൊടി, ഉഴുന്ന് പരിപ്പ്, ചെറുപയര്‍, പാല്‍പ്പൊടി, വെളിച്ചെണ്ണ /എള്ളെണ്ണ /സൂര്യകാന്തി എണ്ണ, നെയ്യ്, നിലക്കടല, കശുവണ്ടി, ഈത്തപ്പഴം, ബംഗാള്‍ പയര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ ഭക്ഷ്യ കിറ്റും.
നിക്ഷയ് മിത്ര ഉദ്യമവുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കാന്‍ തിരുവനന്തപുരം ജില്ലാ ടി ബി സെല്ലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യു എസ് ടി യില്‍ നിന്നും ചീഫ് വാല്യൂസ് ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍; വര്‍ക്ക് പ്ലേസ് മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍ ജയശ്രീ; സി എസ് ആര്‍ ലീഡ് വിനീത് മോഹനന്‍; എന്നിവരും, ജില്ലാ ടി ബി ഓഫീസര്‍ ഡോ. ധനുജ വി; എസ് ടി ഡി സി കണ്‍സല്‍ട്ടന്റ് ഡോ. നീന പി എസ്; ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ വിഭാഗം പ്രോഗ്രാം മാനേജര്‍ ഡോ. അനോജ്; ഡബ്‌ള്യു എച്ഛ് ഒ കണ്‍സല്‍ട്ടന്റ് ഡോ. അപര്‍ണാ മോഹന്‍; തിരുവനന്തപുരം ജില്ലാ ടി ബി സെല്‍ കെ എച്ഛ് പി ടി കണ്‍സല്‍ട്ടന്റ് എലിസബത്ത് ജോയ്; എന്നിവരും പങ്കെടുത്തു.




