- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് നായ ശല്യത്തിനെതിരെ കുരിയച്ചിറയില്‍ വന്‍ പ്രതിഷേധം
കുരിയച്ചിറ: തെരുവ് നായ ശല്യത്തിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.നഗരത്തിലും, സമീപപ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്പ്മെന്റ് അസോസിയേഷന്റെ (കുട) നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കുട പ്രസിഡന്റ് സൈമണ്‍ വടക്കേത്തല സമരം ഉദ്ഘാടനം ചെയ്തു
കുരിയച്ചിറയില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടും ഉത്തരവാദപ്പെട്ട ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും നടപടി സ്വീകരിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു.ജനറല്‍ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി സ്വാഗതം ആശംസിച്ചു.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി ആന്‍സി ജേക്കബ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു.സി.എല്‍.ജോയ് മുഖ്യപ്രഭാഷണം നടത്തി.പോള്‍ ചാലിശ്ശേരി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള പ്രസംഗിച്ചു.ഫിനാന്‍സ് സെക്രട്ടറി ഷാജി പറമ്പന്‍ നന്ദി പറഞ്ഞു.