- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം: നടപടിക്കു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം: നടപടിക്കു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
പാലാ: നെയ്യാറ്റിന്‍കരയില്‍ കലോത്സവ പതാക കെട്ടാനുള്ള കയര്‍ കോര്‍ക്കുന്നതിനായി വിദ്യാര്‍ത്ഥിയെ 30 അടി ഉയരമുള്ള കൊടിമരത്തില്‍ കയറ്റി വിട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിന്റെ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ കലോത്സവ വേദിയായ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ കലോത്സവ പതാക കെട്ടാനുള്ള കയര്‍ കോര്‍ക്കുന്നതിനായി വിദ്യാര്‍ത്ഥിയെ 30 അടി ഉയരമുള്ള കൊടിമരത്തില്‍ കയറ്റി വിട്ട സംഭവത്തില്‍ അധികൃതരുടെ നടപടിയ്‌ക്കെതിരെയാണ് പരാതി.
അപകട സാധ്യതയുള്ള ഈ പണിക്ക് കുട്ടിയെ ഉപയോഗിച്ച നടപടി ഗൗരവകരമായി ഉള്‍ക്കൊണ്ടു കൊണ്ട് ബാലാവകാശ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലന്‍, നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ എം എ സാദത്ത്, കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സലീംരാജ്, ഒപ്പം കൊടിമരത്തില്‍ പിടിച്ചു നിന്ന മറ്റു വ്യക്തികള്‍ എന്നിവരുടെ പ്രേരണയാലാണ് കുട്ടി അപകടകരമായ പ്രവൃത്തി ചെയ്തിരിക്കുന്നതെന്നും വിദ്യാര്‍ത്ഥിയെ അപകട സാധ്യത മുന്‍നിര്‍ത്തി ഇതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിന് പകരം കൊടിമരത്തില്‍ കയറാന്‍ പിന്തുണ നല്‍കിയ നടപടിയിലൂടെ കുട്ടിയെ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒരു എം എല്‍ എ യുടെ സാന്നിദ്ധ്യത്തിലാണ് ഈ നടപടിയെന്നതും ഗൗരവകരമാണെന്നും പരാതിയില്‍ എബി ജെ ജോസ് വ്യക്തമാക്കി. സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.