- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2024ലെ ടാറ്റ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
കൊച്ചി: ടാറ്റ ഗ്രൂപ്പും ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്ന് 2024ലെ ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൈസ് വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.
ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന മികച്ച സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശാസ്ത്രജ്ഞരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് 2023-ല്‍ ആരംഭിച്ച ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൈസ്.
ഭക്ഷ്യ സുരക്ഷ വിഭാഗത്തില്‍ തിരുവനന്തപുരത്തെ സിഎസ്ഐആര്‍ - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സി. ആനന്ദരാമകൃഷ്ണന്‍ പിഎച്ച്ഡി, സുസ്ഥിരത വിഭാഗത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ അമര്‍ത്യ മുഖോപാധ്യായ ഡിഫില്‍, ആരോഗ്യ സംരക്ഷ വിഭാഗത്തില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ രാഘവന്‍ വരദരാജന്‍ പിഎച്ച്ഡി എന്നിവരാണ് 2024 ലെ ടാറ്റ ട്രാന്‍സ്ഫര്‍മേഷന്‍ പ്രൈസ് വിജയികളായി തിരഞെടുക്കപ്പെട്ടത്.
ആദ്യം സാങ്കേതിക എന്ന വരാന്‍ പോകുന്ന കാലത്ത് ഇന്ത്യയ്ക്ക് വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണെന്ന് ടാറ്റ സണ്‍സ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുടെ അപ്പുറത്തേയ്ക്കുള്ള ആഴമേറിയതും അടിസ്ഥാനപരവുമായ ഗവേഷണങ്ങളും പുതുമയുള്ളവരുമായ ശാസ്ത്രജ്ഞരെയും ആവശ്യമുണ്ട്. ഇന്ത്യയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ വിപുലമായ തോതിലുള്ള വിന്യാസത്തിന് തയ്യാറുള്ള, ഇന്ത്യയിലുടനീളമുള്ള ഗവേഷണ ലാബുകളില്‍ വികസിപ്പിച്ചെടുത്ത പുതിയ കണ്ടുപിടുത്തങ്ങളെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ടാറ്റ ട്രാന്‍സ്ഫര്‍മേഷന്‍ പ്രൈസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
18 ഇന്ത്ന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 169 എന്‍ട്രികളില്‍ നിന്നാണ് വിദഗ്ധ അന്താരാഷ്ട്ര ജൂറി 2024ലെ ടാറ്റ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രൈസ് വിജയികളെ തിരഞ്ഞെടുത്തത്.