- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് ചലഞ്ചില്‍ തിളങ്ങി തിരുവനന്തപുരത്തെ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: സിംഗപ്പൂരില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് ചലഞ്ചില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് തിരുവനന്തപുരം നഗരത്തിലെ ഇരുപത് വിദ്യാര്‍ത്ഥികള്‍. സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് ഡിസൈന്‍ (എസ്യുടിഡി) സിംഗപ്പൂര്‍ സയന്‍സ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നഗരത്തിലെ സ്റ്റം റോബോട്ടിക്സ് ഇന്റര്‍നാഷണലിലെ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം നേടിയത്.
സ്റ്റം റോബോട്ടിക്സ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ എ എച്ച് രാജശേഖരന്റെ നേതൃത്വത്തില്‍നിവേദിത് ജെ ബി, മുഹമ്മദ് യഹ്യ അനസ്, ആദിത് നായര്‍, സിദ്ധാന്ത് എസ് നായര്‍, ആല്‍വിന്‍ അജീഷ്, മാനവ് നായര്‍, അഭിനവ് പി, ആര്യമാന്‍ പിള്ള, മുഹമ്മദ് ഷാന്‍, റയ്യാന്‍ ഷര്‍ഫസ് സേട്ട്, സാവിയോ സാക്‌സണ്‍, ദേവ് നന്ദന്‍ ദീപക്, അശ്വിന്‍ നായര്‍ എ, തരുണ്‍രാജ് എം, ഹന ഹുസൈന്‍, എം യാഴിനി, ജോസഫ് ജോണ്‍, ഇവാന്‍ ജോബി, യുവാന്‍ കിഷോര്‍, ആദിത്യന്‍ ബി എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്. ഓണ്‍ലൈന്‍ വഴി നടത്തിയ ആദ്യ റൗണ്ട് മത്സരത്തില്‍ വിജയിച്ചാണ് ഇവര്‍ സിംഗപ്പൂരിലെ വെച്ച് നടന്ന കഠിനമായ രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടിയത്.
അഞ്ച് അംഗങ്ങള്‍ അടങ്ങിയ 'റോബോ മാസ്റ്റേഴ്സ്', 'റോബോ മൈന്‍ഡ്സ്', 'റോബോ മിനിയന്‍സ്','റോബോ ഫാല്‍ക്കണ്‍'എന്നീ 4 ടീമുകളാണ് മത്സരിച്ചത്. ഓട്ടോണമസ് ചലഞ്ച്, പൈലറ്റ് ചലഞ്ച്,ഇമാജിനറി ചലഞ്ച് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇരുപതു വിദ്യാര്‍ത്ഥികളും രണ്ടാം റൗണ്ടില്‍ മത്സരിച്ചത്. ലോകമെമ്പാടുമുള്ള 35-ലധികം ടീമുകള്‍ മത്സരിച്ച ഈ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും തിരുവനന്തപുരത്തെ ഈ വിദ്യാര്‍ത്ഥി ടീമുകള്‍ നേടി.