- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിലെ വിഖ്യാത ഫോക് ഗായകനും ഗിറ്റാര്‍ പ്രതിഭയുമായ ജമാല്‍ ലാറൂസ്സിയും സംഘവും തിരുവനന്തപുരത്ത്

അള്‍ജീരിയന്‍/ജര്‍മ്മന്‍ സംഗീതജ്ഞനായ ജമാല്‍ ലാറൂസ്സിയുടെ ആദ്യ ഇന്ത്യന്‍ പര്യടനത്തിനാണ്, ടെക്നോപാര്‍ക്കിലെ ആംഫിതിയേറ്ററില്‍ നടക്കുന്ന പരിപാടിയോടെ തുടക്കമാകുന്നത്. വലതുകൈ ഗിറ്റാറില്‍ ഇടതുകൈ കൊണ്ട് വായിക്കുന്ന അപൂര്‍വ്വതയ്ക്കും, വിവിധ ഭാഷകളിലും സംഗീതശൈലികളിലുമായി വ്യാപിച്ചിരിക്കുന്ന സമൃദ്ധമായ സംഗീതസമ്പത്തിനുമുടമയാണ് ജമാല്‍. ആലാപനത്തിലെ വ്യത്യസ്തത കൊണ്ടും, വരികളിലെ വിഷയ വൈവിധ്യം കൊണ്ടും മലയാളികളെ എന്നും വിസ്മയിപ്പിച്ച യശശരീരനായ കലാഭവന്‍ മണിയെ അനുസ്മരിപ്പിക്കുന്ന യൂറോപ്യന്‍ ജനപ്രിയതയുടെ മറ്റൊരു പേരാണിന്ന് ജമാല്‍ ലാറൂസി.
അഞ്ച് വ്യത്യസ്ത ദേശീയതകളെ പ്രതിനിധീകരിക്കുന്ന മികച്ച സംഗീതജ്ഞര്‍ അടങ്ങിയ ബാന്‍ഡിനൊപ്പമാണ് അദ്ദേഹം വേദിയിലെത്തുന്നത്. ജാസ്, ഇന്ത്യന്‍ പോപ്പ്, ക്ലാസിക്കല്‍, ഫോക്, ബോസ നോവ തുടങ്ങിയ ആഗോള സംഗീത ശൈലികള്‍ ഒന്നിച്ചുചേര്‍ത്ത് ഇവര്‍ ഒരുക്കുന്ന സംഗീത സദ്യയിലെ മറ്റൊരപൂര്‍വ്വതയായി, ARPOയുടെ കേരള ഫോക് ബാന്‍ഡായ എര്‍ത്ത്ലോറുമെത്തുന്നു.
ടെക്ക്‌നോ പാര്‍ക്കിന്റെ യൂത്ത് ഫെസ്റ്റിവല്‍, 'ടെക് എ ബ്രേക്ക്'യിലെ മത്സരങ്ങള്‍ അവസാനിച്ചതിന് ശേഷം അരങ്ങേറുന്ന 2.5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലോകോത്തര സംഗീത ശൈലികളുടെ ഈ അപൂര്‍വ്വ സംഗമത്തിനായി കാത്തിരിക്കൂ !
ലണ്ടന്‍ ആസ്ഥാനമായ അദ്വൈത ഇവന്റ്‌സും ഓക്ലന്‍ഡിലെ തകധിമി ബാന്‍ഡും സംയുക്തമായാണ് ഇവിടെ ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്.
സ്ഥലം: ആംഫി തീയറ്റര്‍, ടെക്നോപാര്‍ക്ക്, കഴക്കൂട്ടം, തിരുവനന്തപുരം
സമയം: വൈകിട്ട് 7:30
അരങ്ങിലെത്തുന്ന കലാകാരന്‍മാര്‍:
• ജമാല്‍ ലാറൂസ്സി (ഗിറ്റാര്‍, വോക്കല്‍സ്)
• മാര്‍ക്ക് ബെയ്‌ന്‌സ് (കീബോര്‍ഡ്‌സ്)
• മഞ്ജിത് സിംഗ് (തബല)
• ജെഫ്രി ഗാരസ് (ഡ്രംസ്)
• എബി മിഷേല്‍ (ബാസ്)
• ദല്‍ജീത് കൗര്‍ (വോക്കല്‍സ്)
• ആകാശ് ബിനു (വോക്കല്‍, ഗിറ്റാര്‍)
• ശിഖര്‍ നാദ് ഖുറേഷി (ജെംബെ)


