ത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ പ്രവാസി അസോസിയേഷന്‍ തുമ്പക്കുടം ബഹ്‌റിന്‍ സൗദിയ ചാപ്റ്ററിന്റെ അഭിമുഖ്യത്തില്‍ തുമ്പമണ്‍ പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ ശുദ്ധജല കുടിവെള്ളസംഭരണിസ്ഥാപിച്ചു

കമ്യൂണിറ്റി ഹെല്‍ത്ത് സെന്റെറില്‍ നടന്ന ലളിതമായ ചടങ്ങില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡന്റ് റോണി സഖറിയാ വാര്‍ഡ് മെമ്പര്‍ -മോനി ബാബു എന്നിവരും തുമ്പമണ്‍ ആരോഗ്യക്രേന്ദ്രത്തെ പ്രതിനിധികരിച്ച് ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ: വൈജയന്തിമല മെഡിക്കല്‍ ഓഫീസര്‍ ഡോ: സുധി ,എന്നിവരും ആശംസകള്‍ അറിയിച്ചു

തുമ്പമണ്‍ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡന്റ് ജോജി ജോര്‍ജ് മാത്യൂ രക്ഷാധികാരി വര്‍ഗീസ് മോടിയില്‍ സെക്രട്ടറി കണ്ണന്‍ ജോ: സെക്രട്ടറി മോന്‍സി ബാബു കോഡിനേറ്റര്‍ അബി നിഥിന്റെജി എന്നിവരും സന്നിഹിതരായിരുന്നു പി .ആര്‍. ഒ ജോളി മാത്യൂ ചടങ്ങുകള്‍ക്ക് നേതൃത്വംനല്കി. ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി വരുന്ന എല്ലാ രോഗികള്‍ക്കും പ്രയോജന കരവും ഉപകാര പ്രദമായരീതിയില്‍ ആണ് ഈ കുടി കുടിവെള്ള ജല സംഭരണി സ്ഥാപിച്ചിട്ടുള്ളത് ജോജി ജോണ്‍ കടുവാതുക്കല്‍ കിഴക്കേതില്‍ ആണ് തുമ്പമണ്‍ അസോസിയേഷനു വേണ്ടി ഈ ശുദ്ധജല കുടിവെള്ള സംഭരണി സ്‌പോണ്‍സര്‍ ചെയ്തത്.