കൊച്ചി: ലോക തണ്ണീര്‍ത്തട സംരക്ഷണദിനത്തോട് അനുബന്ധിച്ച് അപ്പോളോ ടയര്‍സ് ജീവനക്കാരും മാലിയന്‍ങ്കര എസ് എന്‍ എം കോളേജിലെ എന്‍ എസ് എസ് വോളിന്റിയേഴ്സും ചേര്‍ന്ന് മാലിപ്പുറം കണ്ടല്‍പാര്‍ക്ക് പരിസരത്ത് കണ്ടല്‍ വൃക്ഷതൈകള്‍ നട്ടു. ഒപ്പം, കൊച്ചിന്‍ കോളേജിലെ 200 വിദ്യാര്‍ത്ഥികള്‍ക്കായി അവബോധവര്‍ധന ശില്പശാലയും തണ്ണീര്‍ത്തട സംരക്ഷണദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. 1971-ല്‍ സ്ഥാപിതമായ റാംസര്‍ കണ്‍വെന്‍ഷന്‍ സ്മരണാര്‍ത്ഥം ആചരിക്കുന്ന ലോക തണ്ണീര്‍ത്തട സംരക്ഷണദിനത്തിലൂടെ, ജൈവവൈവിധ്യ സംരക്ഷണത്തിന് കണ്ടല്‍ കാടുകള്‍ക്ക് പരിസ്ഥിതിയിലുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുകയായിരുന്നു ലക്ഷ്യം.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ശില്പശാലകളും വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍ പദ്ധതികളും വളരെ പ്രധാന്യമുള്ളവയാണെന്ന് പ്രീമിയര്‍ ടയേഴ്‌സ് ലിമിറ്റഡിന്റെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ സോണാലി സെന്‍ ചൂണ്ടിക്കാട്ടി. വൃക്ഷത്തൈ നട്ട് അവബോധവര്‍ധന ശില്പശാലയില്‍ അപ്പോളോ ടയേഴ്‌സിന്റെ കേരള യൂണിറ്റ് ഹെഡ് ജോര്‍ജ്ജ് ഉമ്മന്‍, സസ്‌റ്റൈനബിലിറ്റി & സിഎസ്ആര്‍ തലവന്‍ രിനികാ ഗ്രോവര്‍, മത്സ്യഫെഡിന്റെ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തു.