- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സി എസ് ആര്‍ മികവിനുള്ള മഹാത്മാ പുരസ്ക്കാരം നേടി യു എസ് ടി
തിരുവനന്തപുരം, ഒക്ടോബര്‍ 29, 2024: കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) സംരംഭങ്ങളിലൂടെ പൊതുസമൂഹത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കുന്നതിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മഹാത്മാ അവാര്‍ഡ് ഫോര്‍ സി എസ് ആര്‍ എക്‌സലന്‍സ് പുരസ്‌ക്കാരത്തിന് അര്‍ഹമായി. ഇതോടൊപ്പം യു എസ് ടിയുടെ സി എസ് ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജരായ സ്മിത ശര്‍മ്മയെ മഹാത്മാ അവാര്‍ഡ് 2024 യങ് ചേഞ്ച് മേക്കര്‍ ആയും പ്രഖ്യാപിച്ചു. വൈദഗ്ധ്യം, കഴിവ്, വിഭവങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി സമൂഹനന്മയ്ക്കായി സ്വാധീനം ചെലുത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് മഹാത്മാ പുരസ്‌ക്കാരങ്ങളിലൂടെ ആദരിക്കുന്നത്. രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് സമ്മാനിക്കുന്ന ഈ പുരസ്‌ക്കാരങ്ങള്‍ നേടിയതിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗം, പരിസ്ഥിതി, ദുരന്തനിവാരണം എന്നീ മേഖലകളില്‍ യു എസ് ടിയുടെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
1999 ല്‍ സ്ഥാപിതമായതു മുതല്‍ക്ക്, ജീവിത പരിവര്‍ത്തനത്തിലൂന്നിയുള്ള സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് യു എസ് ടി. ഈ കാഴ്ചപ്പാടോടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ക്ക് പ്രയോജനകരമായ രീതിയില്‍ 127 സംരംഭങ്ങള്‍ക്ക് യു എസ് ടി ചുക്കാന്‍ പിടിക്കുന്നുണ്ട്. കാല്‍ നൂറ്റാണ്ടായി 245 വിദ്യാലയങ്ങളെ തങ്ങളുടെ അഡോപ്റ്റ് എ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയം നടപ്പാക്കി 64000 പേരുടെ ജീവിതങ്ങളില്‍ പരിവര്‍ത്തനം സാധ്യമാക്കിയിട്ടുണ്ട്. ഇതു കൂടാതെ, കമ്പനിയുടെ വെല്‍ഫെയര്‍ ഫൗണ്ടേഷനിലൂടെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കി, വിട്ടുമാറാത്തതും മാരകവുമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ജീവകാരുണ്യ സഹായങ്ങളും, അടിസ്ഥാന ചികിത്സാസൗകര്യങ്ങളും നല്‍കി വരുന്നു. ഭിന്നശേഷിക്കാരായ ജനങ്ങള്‍ക്ക് വീല്‍ ചെയറുകള്‍, മറ്റ് ഉപകരണങ്ങള്‍, ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവയും കമ്പനി ഉറപ്പാക്കുന്നുണ്ട്.
ഇവയോടൊപ്പം തന്നെ, പ്രകൃതി സംരക്ഷണ മേഖലയില്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന യു എസ് ടി, തൈ നടീല്‍, ഔഷധ സസ്യ കൃഷി, വന-ജലാശയ സംരക്ഷണ പദ്ധതികള്‍ എന്നിവ മികച്ച രീതിയില്‍ നടപ്പാക്കി വരുന്നു. പ്രകൃതിക്കും, തദ്ദേശീയ സമൂഹങ്ങള്‍ക്കും പ്രയോജനകരമായ വിധത്തില്‍ ശാസ്ത്രാധിഷ്ഠിത സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നത്. തെലങ്കാന, നോയിഡ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം, അടുത്തിടെയുണ്ടായ വയനാട് ഉരുള്‍ പൊട്ടല്‍ തുടങ്ങി പ്രകൃതിക്ഷോഭം മൂലം കഷ്ടതയനുഭവിക്കുന്ന പ്രദേശങ്ങളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തുകയുണ്ടായി. ഐക്യ രാഷ്ട്ര സഭയുടെ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് 2030ന്റെ ദേശീയ, ആഗോള ചട്ടക്കൂടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന വിധത്തിലാണ് യു എസ് ടി യുടെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
'സി എസ് ആര്‍ മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥരാണ് ഞങ്ങള്‍. കഴിഞ്ഞ 25 വര്‍ഷക്കാലമായിത്തുടരുന്ന യു എസ് ടിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായി ലഭിക്കുന്ന ഈ പുരസ്‌കാരം. ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ യു എസ് ടിയെത്തേടി ഈ അവാര്‍ഡ് എത്തുന്നു എന്നത് സന്തോഷം നല്‍കുന്നു. ജീവിത പരിവര്‍ത്തനങ്ങളിലൂന്നിയുള്ള യു എസ് ടി യുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. 2024 മഹാത്മാ അവാര്‍ഡിലെ യങ് ചേഞ്ച് മേക്കറായി തിരഞ്ഞെടുക്കപ്പെട്ട സ്മിത ശര്‍മ്മയെ ഞാന്‍ അഭിനന്ദിക്കുന്നു. ജീവിത പരിവര്‍ത്തനത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ഞങ്ങളുടെ സി എസ് ആര്‍ വോളന്റീയര്‍മാരുടെ അശ്രാന്ത പരിശ്രമങ്ങളും, ഞങ്ങളെ നയിക്കുന്ന മൂല്യങ്ങളും കൊണ്ട് സമൂഹത്തില്‍ മികച്ച പരിവര്‍ത്തനം സാധ്യമാക്കാന്‍ കഴിയുന്നു എന്നതില്‍ അഭിമാനമുണ്ട്,' യു എസ് ടി ചീഫ് വാല്യൂസ് ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
യു എസ് ടി തങ്ങളുടെ സി എസ് ആര്‍ ബജറ്റ് ക്രമീകരിച്ച് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ട്. സാമൂഹിക ആവശ്യങ്ങള്‍ മുന്‍ നിറുത്തിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ യു എസ് ടി കൈക്കൊള്ളുന്ന സി എസ് ആര്‍ പ്രതിബദ്ധത വ്യക്തമാണ്,' മഹാത്മാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമിത് സച്ദേവ പറഞ്ഞു.
എനിക്കു ലഭിച്ച അംഗീകാരം കൂടുതല്‍ മികവോടെ ഈ മേഖലയില്‍ ഇനിയും മുന്നോട്ട് പോകാന്‍ പ്രചോദനം നല്‍കുന്നു. എനിക്ക് നല്‍കുന്ന അചഞ്ചലമായ പിന്തുണയ്ക്ക് യു എസ് ടിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു,' യു എസ് ടി യുടെ സി എസ് ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ്മ പറഞ്ഞു.
സമൂഹ നന്മയ്ക്കായുള്ള സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കമ്പനികളില്‍ മുന്‍പന്തിയിലാണ് തങ്ങളെന്ന് യു എസ് ടി ഇതിനകം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യു എസ് ടി യെ തേടി വന്നിട്ടുള്ള പുരസ്‌കാരങ്ങള്‍ നിരവധിയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണല്‍ മാനേജ്മെന്റ്‌റ് കേരള ഘടകം 2024ല്‍ നല്‍കിയ എന്‍ ഐ പി എം കേരള സി എസ് ആര്‍ അവാര്‍ഡ് 2022-23; കേരള മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ 2024ലെ സി എസ് ആര്‍ അവാര്‍ഡ് ഫോര്‍ എഡ്യൂക്കേഷന്‍; ഇന്ത്യന്‍ സോഷ്യല്‍ ഇമ്പാക്ക്റ്റ് അവാര്‍ഡ്സ് - ബെസ്റ്റ് വിമന്‍സ് ലൈവ്‌ലിഹുഡ് ഇനിഷിയെറ്റിവ് ആന്‍ഡ് ബെസ്റ്റ് എന്‍വയണ്‍മെന്റ്റ് ഫ്രണ്ട്ലി ഇനിഷിയെറ്റിവ് ഫോര്‍ 2024; 2023 ല്‍ ലഭിച്ച ബിസിനസ് കള്‍ച്ചര്‍ അവാര്‍ഡ്‌സ് ഫോര്‍ സി എസ് ആര്‍, തുടങ്ങിയവ അവയില്‍ ചിലതാണ്. ഇവ കൂടാതെ, യു എസ് ടി ജീവനക്കാരായ സ്മിത ശര്‍മ്മ, പ്രശാന്ത് സുബ്രമണ്യന്‍ എന്നിവരെ അവരുടെ വ്യക്തിഗത സംഭാവനകള്‍ കണക്കിലെടുത്ത് 2023, 2024 വര്‍ഷങ്ങളില്‍ ചേഞ്ച്‌മേക്കേഴ്സ് ആയി വിവിധ സംഘടനകള്‍ അംഗീകരിച്ചിട്ടുണ്ട്. യു എസ് ടി യുടെ സാമൂഹിക പ്രതിബദ്ധതിയിലൂന്നിയുള്ള പ്രവര്‍ത്തങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍: https://www.ust.com/en/who-we-are/ust-oscial-commitment.
--