- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ഗോള്‍ കൊച്ചി 2025 ന് ഇന്‍ഫോപാര്‍ക്കില്‍ തുടക്കമായി
കൊച്ചി, 9 ജനുവരി 2025: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി സംഘടിപ്പിക്കുന്ന അന്തര്‍-സ്ഥാപന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ 'യു എസ് ടി ഗോള്‍' കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ തുടക്കമായി. ഇന്‍ഫോപാര്‍ക്കിന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് യു എസ് ടി ഗോള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്.
ഇന്‍ഫോപാര്‍ക്കിലെ ഫേസ് 2-ലെ, സന്‍സ്‌കാര സ്‌കൂള്‍ മൈതാനത്താണ് യു എസ് ടി ഗോള്‍ അരങ്ങേറുന്നത്. കൊച്ചിയിലെ ഐ ടി സമൂഹത്തെത്തിന്റെ കായികപ്രതിഭയും, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും ഒരുമിച്ചു കൊണ്ടുവരുന്നതാണീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്.
മൂന്ന് ആഴ്ച്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റ്റില്‍ 45 കമ്പനികളിലെ 68 ടീമുകള്‍ 117 മത്സരങ്ങളിലായി പങ്കെടുക്കും. പുരുഷ, വനിത, മാസ്റ്റേഴ്‌സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പുരുഷവിഭാഗത്തില്‍ 9 മുന്‍നിര ടീമുകള്‍ മാറ്റുരയ്ക്കുമ്പോള്‍, വനിതാ വിഭാഗത്തില്‍ 5 മുന്‍നിര ടീമുകളാണ് മത്സരിക്കുന്നത്. മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ 7 മുന്‍നിര ടീമുകള്‍ തമ്മിലാണ് പോരാട്ടം.
പുരുഷവിഭാഗത്തില്‍ മത്സരങ്ങള്‍ 2025 ജനുവരി 6-ന് ആരംഭമായി. വനിതാ വിഭാഗത്തിലെയും, മാസ്റ്റേഴ്‌സ് വിഭാഗത്തിലേയും മത്സരങ്ങള്‍ 2025 ജനുവരി 9-നും ആരംഭിക്കും. ജനുവരി 23-നാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.
കൊച്ചി ഇന്‍ഫോപാര്‍ക്ക്, കൊരട്ടി ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് മൂന്ന് ആഴ്ച്ച നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ എത്തുന്നത്.
2007-ല്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് യു എസ് ടി ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. പിന്നീട് 2012-ല്‍ ടൂര്‍ണ്ണമെന്റിന്റെ കൊച്ചി പതിപ്പിനും തുടക്കമായി. വര്‍ഷങ്ങളായി കോര്‍പ്പറേറ്റ് സമൂഹത്തിന്റെയിടയിലെ കായിക സംസ്‌കാരം വളര്‍ത്തുക എന്ന പ്രധാന ദൗത്യം നിറവേറ്റിവരുകയാണ് യു എസ് ടി ഗോള്‍. കൊച്ചിയില്‍ നടന്ന എസ ടി ഗോളിന്റെ കഴിഞ്ഞ പതിപ്പില്‍ പുരുഷവിഭാഗത്തില്‍ 32 ടീമുകളും, വനിതാ വിഭാഗത്തില്‍ 12 ടീമുകളും, മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ 5 ടീമുകളും പങ്കെടുത്തു.
യു എസ് ടി ഗോളിന്റെ ഉത്ഘാടന ചടങ്ങില്‍ യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും, സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍, ഇന്‍ഫോപാര്‍ക്ക്‌സ് കേരള ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുശാന്ത് കുരുന്തില്‍, മറ്റ് വിശിഷ്ട്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.