ക്തദാനവും അതു സംബന്ധിച്ചുള്ള അവബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന യു എസ് ടി ലൈഫ്ലൈന്‍ പദ്ധതി കൊച്ചി മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ആരംഭിച്ച ഈ പദ്ധതി, കേരള പോലീസിന്റെ പോള്‍-ബ്ലഡ് സംരംഭവുമായും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലുമായും (കെ.എസ്.ബി.ടി.സി) കൈകോര്‍ത്താണ് പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി നടപ്പാക്കുന്നത്.

2024 മെയ് മാസത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ചതിനുശേഷം, യു എസ് ടി ലൈഫ്ലൈന്‍ നൂറുകണക്കിന് വിജയകരമായ രക്തദാന പരിപാടികള്‍ സാധ്യമാക്കിയിട്ടുണ്ട്. ഇതുവരെ, 12 വിജയകരമായ രക്തദാന ക്യാമ്പുകള്‍, 781 രജിസ്‌ട്രേഷനുകള്‍, 497 വിജയകരമായ രക്തദാനങ്ങള്‍ എന്നിവ നടന്നിട്ടുണ്ട്. കേരള പോലീസിന്റെ പോള്‍ ബ്ലഡ്, കേരളം സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 250 രക്തദാന അഭ്യര്‍ത്ഥനകള്‍ നിറവേറ്റപ്പെട്ടിട്ടുണ്ട്. യു എസ് ടി- കേരള പോലീസ് - കെ.എസ്.ബി.ടി.സി സഹകരണം ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ സാധ്യമാക്കുക മാത്രമല്ല, കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രക്തദാന ക്യാമ്പയിനുകള്‍ നടത്താനുള്ള നിര്‍ദ്ദേശവുമായി കേരള പോലീസും കെഎസ്ബിടിസിയും യു എസ് ടി യെ സമീപിച്ചതോടെയാണ് ഈ ആശയം യാഥാര്‍ത്ഥ്യമായത്. ഇതിനെത്തുടര്‍ന്ന്, നിര്‍ണായകമായ പൊതുജനാ രോഗ്യത്തിലൂന്നിയുള്ള സംഭാവനകള്‍ നല്‍കുക മാത്രമല്ല, സ്വമേധയായുള്ള രക്തദാന സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്തുകൊണ്ട് ഈ സംരംഭത്തിന്റെ ഭാഗമാകാന്‍ യു എസ് ടി തീരുമാനിച്ചു.

''രക്തദാന സംസ്‌കാരവും അവബോധവും വളര്‍ത്തിയെടുക്കുന്ന ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി യു എസ് ടി യുമായുള്ള സഹകരണം വളരെയധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ലൈഫ്ലൈന്‍ പദ്ധതി തിരുവനന്തപുരത്തിന് ശേഷം കൊച്ചിയിലേക്കുകൂടി വ്യാപിപ്പിച്ച് യു എസ് ടി പൂര്‍ണ്ണമനസ്സോടെയാണ് ഈ സംരംഭത്തില്‍ ഭാഗഭാക്കാകുന്നത്. ഈ മേഖലയില്‍ യു എസ് ടി യുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്,' കേരള പോലീസിലെ ട്രാഫിക്ക്, ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അശ്വതി ജിജി ഐപിഎസ് പറഞ്ഞു.

'രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഞങ്ങളുടെ ജീവനക്കാരുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച യു എസ് ടി ലൈഫ് ലൈന്‍ പദ്ധതി ഇപ്പോള്‍ കൊച്ചി മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നു. കമ്പനിയുടെ തുടക്കം മുതല്‍ യു എസ് ടി ജീവനക്കാര്‍ രക്തദാന പരിപാടികളില്‍ വളരെ സജീവമായി പങ്കെടുക്കാറുണ്ട്. 'മികച്ച രക്തദാതാവായ കമ്പനി' പുരസ്‌ക്കാരം യു എസ് ടി പല തവണ നേടുകയും ചെയ്തിട്ടുണ്ട്. ലൈഫ്ലൈന്‍ സംരംഭത്തിലൂടെ കേരള പോലീസുമായും കെഎസ്ബിടിസിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ഞങ്ങളുടെ പങ്കാളിത്തം കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും. ഈ മഹത്തായ സംരംഭത്തില്‍ പങ്കാളികളായതിന് കേരള പോലീസിനോടും കെഎസ്ബിടിസിയോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്,' യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

യുഎസ് ടി ലൈഫ്ലൈനിന്റെ കൊച്ചി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ കേരള പോലീസിലെ ട്രാഫിക്ക്, ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അശ്വതി ജിജി ഐപിഎസ്; കേരളം സംസ്ഥാന ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിനു കടകംപള്ളി; ബ്രിഗേഡ് ഗ്രൂപ്പ് ലീസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബെന്നി ജോണ്‍, കൊച്ചി വേള്‍ഡ് ട്രേഡ് സെന്റര്‍ ഫെസിലിറ്റീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രദീപ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. യു എസ് ടി യില്‍ നിന്ന്, ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ ; അപാക് ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ നിപുണ്‍ വര്‍മ്മ; സിഎസ്ആര്‍ ലീഡ് വിനീത് മോഹന്‍; ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍-ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ വിനോദ് രാജന്‍; ഭവ്യ മോഹന്‍; ബൈജു തെക്കുംപുറം കൊച്ചപ്പന്‍; ശ്രുതി കൃഷ്ണ; കേരള പിആര്‍ ലീഡ് റോഷ്നി ദാസ് കെ; എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.