- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന നഗരത്തെ ആവേശം കൊള്ളിച്ച് യു എസ് ടി തിരുവനന്തപുരം മാരത്തണ്‍ 2025
തിരുവനന്തപുരം, ഒക്ടോബര്‍ 12, 2025: തിരുവനന്തപുരം നഗരത്തെ ആവേശത്തില്‍ ആറാടിച്ച് പതിനായിരത്തിലധികം റണ്ണര്‍മാര്‍ യു എസ് ടി തിരുവനന്തപുരം മാരത്തണ്‍ 2025ന്റെ രണ്ടാം പതിപ്പിനെ അവിസ്മരണീയമാക്കി. തലസ്ഥാന നഗരം നാളിതു വരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ മരത്തണിനാണ് ഒക്ടോബര്‍ 12 ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. എ ഐ, ടെക്‌നോളജി ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് രംഗത്തെ മുന്‍ നിര കമ്പനിയായ യു എസ് ടി, എന്‍.ഇ.ബി സ്‌പോര്‍ട്‌സിന്റെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
നിരവധി പ്രശസ്തരായ കായികതാരങ്ങളും സെലിബ്രിറ്റികളും പങ്കെടുത്തു. യു എസ് ടി തിരുവനന്തപുരം മാരത്തണ്‍ 2025ന്റെ ബ്രാന്‍ഡ് അംബാസഡറായ നടനും മോഡലും ഫിറ്റ്‌നസ് പ്രേമിയുമായ മിലിന്ദ് സോമന്‍ നയിച്ച മാരത്തണില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഐ എ എസ്; എസ് എ എസ് ഒ സതേണ്‍ എയര്‍ കമാന്‍ഡ് എയര്‍ മാര്‍ഷല്‍ തരുണ്‍ ചൗധരി വി എസ് എം; പ്രമുഖ ബാഡ്മിന്റണ്‍ താരം യു വിമല്‍ കുമാര്‍; കേരളം വനം വകുപ്പിലെ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്‌ററ്‌സ് നരേന്ദ്ര നാഥ് വെല്ലൂരി ഐ എഫ്എസ്; തുടങ്ങിയവര്‍ പങ്കെടുത്തു. യു എസ് ടി പ്രസിഡന്റുമാരായ അലക്‌സാണ്ടര്‍ വര്‍ഗീസ്, മനു ഗോപിനാഥ്; സി ഒ ഒ മാരായ ഗില്‍റോയ് മാത്യു, പ്രവീണ്‍ പ്രഭാകരന്‍; ചീഫ് വാല്യൂസ് ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍; സി പി ഒ കൊളീന്‍ ഡോഹര്‍ട്ടി; സി എം ഒ ലെസ്ലീ ഷൂള്‍ട്‌സ് ; സീനിയര്‍ ഡയറക്ടറും തിരുവനന്തപുരം കേന്ദ്രം മേധാവിയുമായ ശില്പ മേനോന്‍; ജനറല്‍ മാനേജര്‍ ഷെഫി അന്‍വര്‍ തുടങ്ങിയവരും മരത്തണിന്റെ ഭാഗമായി.
യു എസ് ടി തിരുവനന്തപുരം ക്യാമ്പസില്‍ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന പാതകളിലൂടെ സഞ്ചരിച്ച മാരത്തണിന്റെ ഭാഗമായി, ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കെ റണ്‍, 5 കെ റണ്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വിജയികള്‍ക്ക് 22 ലക്ഷം രൂപയുടെ സമ്മാനത്തുക വിതരണം ചെയ്തു.
''യൂ.എസ്.ടി തിരുവനന്തപുരം മാരത്തണിന്റെ രണ്ടാം പതിപ്പ്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ വിജയമായി മാറിയതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്. പതിനായിരത്തിലധികം റണ്ണര്‍മാര്‍ ഇതില്‍ ഭാഗമായി എന്നത് ഞങ്ങളുടെ ഈ ഉദ്യമത്തിന് വര്‍ധിത ശക്തിയാണ് പകര്‍ന്നിരിക്കുന്നത്. ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായും, മാനസിക-ശാരീരിക ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും സംഘടിപ്പിച്ച മാരത്തണ്‍ അതിന്റെ ലക്ഷ്യം നേടി,'' യു എസ് ടി പ്രസിഡന്റ് അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.
''കോര്‍പ്പറേറ്റ് പ്രതിബദ്ധതയും ജനങ്ങളുടെ ആവേശവും ഒത്തുചേരുമ്പോള്‍ എന്തെല്ലാം സാധ്യമാണ് എന്ന് തെളിയിക്കുന്നതുതന്നെയാണ് യു എസ് ടി തിരുവനന്തപുരം മാരത്തണ്‍. ഫിറ്റ്നസിനെയും ഉള്‍ക്കൊള്ളലിനെയും പ്രോത്സാഹിപ്പിക്കുന്നതില്‍ യു എസ് ടിയുടെ പിന്തുണ വിലപ്പെട്ടതാണ്,'' എന്‍.ഇ.ബി സ്‌പോര്‍ട്‌സ് സി.എം.ഡി. നാഗരാജ് അഡിഗ പറഞ്ഞു.