- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി എസ് ആര്‍ പ്രതിബദ്ധതയ്ക്കുള്ള മഹാത്മാ പുരസ്‌ക്കാരം തുടര്‍ച്ചയായ നാലാം വര്‍ഷവും യു എസ് ടി ക്ക്
തിരുവനന്തപുരം, 2025 ഡിസംബര്‍ 4: ഡിജിറ്റല്‍ പരിവര്‍ത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാര്‍ഡ് തുടര്‍ച്ചയായ നാലാം വര്‍ഷവും മുന്‍നിര എ ഐ, ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി നേടി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സി എസ് ആര്‍ അവാര്‍ഡാണിത്. സി എസ് ആര്‍ സംരംഭങ്ങളിലൂടെ വലിയ തോതിലുള്ള സാമൂഹിക സ്വാധീനം ചെലുത്തുന്നതിനുള്ള യു എസ് ടി യുടെ ദീര്‍ഘകാല പ്രതിബദ്ധതയെ ഈ വിജയം അടിവരയിടുന്നു.
സാമൂഹിക ഉന്നമനത്തിനായുള്ള സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും, രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത് . തന്ത്രപരമായ സിഎസ്ആര്‍ സംരംഭങ്ങളിലൂടെ ലോകമെമ്പാടും പ്രകടമായ സ്വാധീനം സൃഷ്ടിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തെളിവാണ് യു എസ് ടിക്കു തുടര്‍ച്ചയായി ലഭിക്കുന്ന ഈ അംഗീകാരം.
ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് യു എസ് ടിയുടെ സി എസ് ആര്‍ സംരംഭങ്ങള്‍. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗം, പരിസ്ഥിതി, ദുരന്ത നിവാരണം എന്നീ അഞ്ച് പ്രധാന മേഖലകള്‍ക്ക് ഈ ഉദ്യമങ്ങള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. യു എസ് ടിയുടെ അടിസ്ഥാന മൂല്യങ്ങള്‍, സന്നദ്ധസേവനത്തിനായി ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഘടകങ്ങളാണ് ഈ വര്‍ഷത്തെയും, അത് പോലെത്തന്നെ 2024, 2023, 2022 വര്‍ഷങ്ങളിലെയും, വിജയങ്ങളിലേയ്ക്ക് നയിച്ചത്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉപജീവനമാര്‍ഗ്ഗം എന്നിവ ശാശ്വതമായ സാമൂഹിക പരിവര്‍ത്തനം കൈവരിക്കുന്നതിനുള്ള നിര്‍ണായക ഘട്ടങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുന്‍ഗണന നല്‍കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ നിന്നാണ് യു എസ് ടി യുടെ സി എസ് ആര്‍ പ്രതിബദ്ധത ഉത്ഭവിക്കുന്നത്. കമ്പനിയുടെ വിദ്യാഭ്യാസ സംരംഭങ്ങള്‍ ആദ്യകാല പഠനം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള ജിജ്ഞാസ വളര്‍ത്തുകയും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികളെ അവരുടെ പൂര്‍ണ്ണ ശേഷി വെളിപ്പെടുത്തുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുന്നവയാണ്. ചുറ്റുമുള്ള സമൂഹങ്ങള്‍ക്ക് നന്മ ചെയ്യാന്‍ അവരെ പ്രാപ്തരാക്കാന്‍ ചെയ്യുന്ന തൊഴില്‍ക്ഷമതാ പരിപാടികള്‍ കമ്പനി നടപ്പാക്കുന്നുണ്ട്. ഒന്നിലധികം സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്റ്റം പരിശീലന പദ്ധതികള്‍, സ്‌കൂള്‍ ദത്തെടുക്കല്‍, ചെന്നൈയില്‍ ബാല്യകാല വിദ്യാഭ്യാസ പരിപാടി സ്ഥാപിക്കല്‍, ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ലേണിംഗ് തുടങ്ങി വിവിധ പരിപാടികള്‍ കമ്പനി കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ വിദ്യാഭ്യാസ സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു.
ഒപ്പം, ആരോഗ്യ സംരക്ഷണം എല്ലായ്പ്പോഴും യു എസ് ടി യുടെ സി എസ് ആര്‍ ഉദ്യമങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ഈ സംരംഭങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റല്‍ സാധ്യതകളും ശക്തിപ്പെടുത്തുന്നതിനും, ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും നിര്‍ണായക പരിചരണം സാധ്യമാക്കുന്നതിനും, സഹായ സാങ്കേതികവിദ്യകള്‍ ശക്തമാക്കുന്നതിനും, ആരോഗ്യ അവബോധം പ്രചരിപ്പിക്കുന്നതിനും ഉള്ള ശ്രമങ്ങള്‍ കമ്പനി സമീപ വര്‍ഷങ്ങളില്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. 2025-ല്‍, ഗുരുതരാവസ്ഥയിലുള്ളവരെ സഹായിക്കാന്‍ സന്നദ്ധസേവനം നടത്തുന്നതിലൂടെയും, മെഡിക്കല്‍ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിലൂടെയും, മൊബിലിറ്റി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും യു എസ് ടി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത കാട്ടിയിട്ടുണ്ട്.
പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളില്‍ സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ദീര്‍ഘകാല പരിവര്‍ത്തനാത്മക സ്വാധീനം കൈവരിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. തല്‍ഫലമായി, സ്ത്രീകള്‍, യുവാക്കള്‍, ഗോത്ര സമൂഹങ്ങള്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്കായുള്ള വികസന പരിപാടികള്‍ രൂപപ്പെടുത്തുകയും അതിനായി നിക്ഷേപം നടത്തുകയും ചെയ്യുന്നത് തുടരുന്നു. സാങ്കേതികവിദ്യയില്‍ അടിസ്ഥാനമായുള്ള നൈപുണ്യ വികസനത്തിലൂടെയും വിപണിയുമായി ബന്ധപ്പെട്ട അവസരമൊരുക്കലിലൂടെയും, ഈ സംരംഭങ്ങള്‍ സുസ്ഥിര വരുമാനം നല്‍കുന്നത് ഉറപ്പാക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, സമഗ്രമായ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവ ഇതിലൂടെ സാധ്യമാക്കുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി, യുഎസ് ടി സ്ത്രീകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയും ബുദ്ധിപരമായ വൈകല്യമുള്ളവര്‍ക്കും അവരുടെ പരിചാരകര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
'തുടര്‍ച്ചയായി നാലാം വര്‍ഷവും മഹാത്മാ പുരസ്‌ക്കാരം ലഭിച്ചതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. 1999 ല്‍ സ്ഥാപിതമായതുമുതല്‍, യു എസ് ടി ജീവിത പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബിസിനസ്സ് മികവിനോടുള്ള പ്രതിബദ്ധതയെ വിനയം, മനുഷ്യത്വം, സമഗ്രത എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളാല്‍ ഞങ്ങള്‍ ഉറപ്പിക്കുന്നു. ഈ മൂല്യങ്ങള്‍ കമ്പനിയുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. ഒപ്പം, അവ അവാര്‍ഡ് നേടിയ ഞങ്ങളുടെ ആഗോള സിഎസ്ആര്‍ പരിപാടികളുടെ അടിസ്ഥാനമായി മാറുന്നു,'' യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സുനില്‍ ബാലകൃഷ്ണനും യുഎസ് ടി ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ്മയും പുരസ്‌ക്കാരം ഏറ്റുവാങ്ങി. 'ട്രസ്റ്റിഷിപ്പിലൂടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കോര്‍പ്പറേഷന്റെ പങ്ക്' എന്ന സെഷനില്‍ പാനല്‍ സ്പീക്കറായും സ്മിത ശര്‍മ്മ പങ്കെടുത്തു. 'ഇന്ത്യയുടെ സിഎസ്ആര്‍ മാന്‍' എന്നറിയപ്പെടുന്ന അമിത് സച്ച്‌ദേവയാണ് മഹാത്മാ അവാര്‍ഡ് സ്ഥാപിച്ചത്. ആദിത്യ ബിര്‍ള ഗ്രൂപ്പാണ് മഹാത്മാ അവാര്‍ഡിനു ചുക്കാന്‍ പിടിക്കുന്നത്. ലൈവ് വീക്കാണ് വര്‍ഷം തോറും അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.




