തിരുവനന്തപുരം, 13 ജനുവരി 2026: മുന്‍നിര എ ഐ , ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി എസ് ആര്‍) ഉദ്യമങ്ങളുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പോലീസിന് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ശരീരത്തില്‍ ധരിക്കാവുന്ന നാല് ക്യാമറകള്‍, പത്ത് റോഡ് ബാരിയറുകള്‍ എന്നിവ സംഭാവന ചെയ്തു.

തിരുവനന്തപുരം തൈക്കാടുള്ള പോലീസ് കമ്മീഷണറുടെ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യു എസ് ടി ഉദ്യോഗസ്ഥര്‍ ഈ ഉപകരണങ്ങള്‍ സിറ്റി പോലീസിന് കൈമാറി. മുന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ തോംസണ്‍ ജോസ് ഐപിഎസ്; ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ടി. ഫറാഷ് ഐപിഎസ്, ദീപക് ധന്‍ഖര്‍ ഐപിഎസ്, സുല്‍ഫിക്കര്‍ എം.കെ; ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജി. അനില്‍ കുമാര്‍; ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

യുഎസ് ടിയില്‍ നിന്ന് തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍; ബിസിനസ് ആന്‍ഡ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഷെഫി അന്‍വര്‍; വര്‍ക്ക്‌പ്ലേസ് മാനേജ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍; വര്‍ക്ക്‌പ്ലേസ് മാനേജ്‌മെന്റ് ഡയറക്ടര്‍ വിജില്‍ നായര്‍; സിഎസ്ആര്‍ ലീഡ് വിനീത് മോഹനന്‍; സീനിയര്‍ പിആര്‍ ലീഡ് റോഷ്‌നി കെ ദാസ് എന്നിവര്‍ സംബന്ധിച്ചു.

'യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറകള്‍, റോഡ് ബാരിയറുകള്‍ എന്നിവ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ഗതാഗത സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വളരെയധികം സഹായകമാകും. ഈ മഹത്തായ പ്രവൃത്തിക്ക് യുഎസ് ടി യോട് എന്റെ നന്ദി അറിയിക്കുന്നു,' മുന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും ഡിഐജിയുമായ തോംസണ്‍ ജോസ് ഐപിഎസ് പറഞ്ഞു.

'എപ്പോഴും സമൂഹത്തെ മുന്‍ നിര്‍ത്തിയാണ് യു എസ് ടിയുടെ സി എസ് ആര്‍ സംരംഭങ്ങള്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന് ആവശ്യമായ ഉപകരണങ്ങള്‍ സംഭാവന നല്‍കുന്നത് ഈ ഉദ്യമത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യു എസ് ടി സംഭാവന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ക്യാമറകള്‍, റോഡ് ബാരിയറുകള്‍ എന്നിവ ട്രാഫിക് പോലീസിന് അവരുടെ ദൈനംദിന ജോലികള്‍ മികച്ച രീതിയില്‍ നിറവേറ്റാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' യുഎസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍ പറഞ്ഞു.