- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സഹായം നല്കി യു എസ് ടി

തിരുവനന്തപുരം, 18 മാര്‍ച്ച് 2026: പ്രമുഖ എഐ, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് ആവശ്യമുള്ള വിവിധ ഉപകരണങ്ങളും മറ്റ് അനിവാര്യ സാമഗ്രികളും സംഭാവന ചെയ്തു. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂന്തുറ സിഎച്ച്‌സിയിലെ രോഗികള്‍ക്കായി ഒരു ഐ സി യു ബെഡ്, മള്‍ട്ടി പാര മോണിറ്റര്‍, ഡിജിറ്റല്‍ ബിപി ഉപകരണം, രണ്ട് കാര്‍ഡിയാക്ക് ടേബിളുകള്‍, 100 കൊളോസ്റ്റമി ബാഗുകള്‍, 30 ഡയലൈസറുകള്‍, 30 മെത്തകള്‍, 30 തലയണകള്‍, 100 കോട്ടണ്‍ ബെഡ് ഷീറ്റുകള്‍, 60 തലയണയുറകള്‍, രണ്ട് വീല്‍ചെയറുകള്‍, അഞ്ച് എയര്‍ ബെഡുകള്‍, അഞ്ച് വാട്ടര്‍ ബെഡുകള്‍, 50 ഫൈബര്‍ കസേരകള്‍ എന്നിവയാണ് കൈമാറിയത്.
തീരദേശ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍ നല്‍കിവരുന്ന സ്ഥാപനമാണ് പൂന്തുറയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം. ദിവസേന 700 മുതല്‍ 800 വരെ രോഗികള്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്. വരുമാനം പരിമിതമായതുകൊണ്ടും സര്‍ക്കാര്‍ ഇടപെടല്‍ പര്യാപ്തമല്ലാത്തതു കൊണ്ടും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സിഎച്ച്‌സിയ്ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയായിരുന്നു. ഈ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ആശുപത്രി അധികൃതര്‍ സഹായത്തിനും പിന്തുണയ്ക്കുമായി യുഎസ് ടിയെ സമീപിക്കുകയായിരുന്നു.
യുഎസ് ടി യുടെ സിഎസ്ആര്‍ പ്രതിനിധികള്‍ പൂന്തുറയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആശുപത്രി ഉപകരണങ്ങള്‍ സിഎച്ച്‌സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് ആശുപത്രി അധികൃതര്‍ക്കു കൈമാറി.
'മുമ്പും പല അവസരങ്ങളിലും ചെയ്തിട്ടുള്ളത് പോലെ, പൂന്തുറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ അധികൃതര്‍ മുന്നോട്ട് വച്ച അഭ്യര്‍ത്ഥനയ്ക്ക് യുഎസ് ടിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തിലെ പ്രവര്‍ത്തകര്‍ വളരെ വേഗത്തില്‍ തന്നെ സഹായം എത്തിക്കാന്‍ ഇത്തവണയും യത്‌നിച്ചു. സിഎച്ച്‌സിയിലെ രോഗികള്‍ക്ക് സഹായമായി ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ യുഎസ് ടിക്ക് സാധിച്ചു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,'' യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
സുനില്‍ ബാലകൃഷ്ണനോടൊപ്പം യുഎസ് ടിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും തിരുവനന്തപുരം മേധാവിയുമായ ശില്‍പ മേനോന്‍; ഇന്ത്യ - അപാക് മേഖല സിഎസ്ആര്‍ ലീഡ് വിനീത് മോഹന്‍; സിഎസ്ആര്‍ അംബാസഡര്‍ നന്ദ് സുന്ദരം; സീനിയര്‍ ഡെലിവറി മാനേജര്‍ നജീന മുഹമ്മദ്; കേരള പി ആര്‍ - മാര്‍ക്കറ്റിങ് സീനിയര്‍ ലീഡ് റോഷ്നി ദാസ് കെ; എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പൂന്തുറ പുത്തന്‍പള്ളി വാര്‍ഡ് കൗണ്‍സിലര്‍ ഷംന; മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഷ എം; അസിസ്റ്റന്റ് സര്‍ജന്‍ ഡോ. നീന കാസിം; പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മനോജ് വി.പി; ഹെഡ് ക്ലാര്‍ക്ക് അന്‍സാരി; ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിന്ധു കൃഷാന; പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ അനിജ കെ; ഹെഡ് നഴ്‌സ് ഷോജ ബീഗം; എന്നിവര്‍ പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ പ്രതിനിധീകരിച്ചു സന്നിഹിതരായിരുന്നു.


