- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ മൂന്നാം പതിപ്പ് നവംബര്‍ 15ന്; 15,000-ത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി സംഘടിപ്പിക്കുന്ന ട്രിവാന്‍ഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബര്‍ 15 ന് നടക്കും. എന്‍ഇബി സ്പോര്‍ട്സിന്റെ പങ്കാളിത്തത്തോടു കൂടിയാണ് യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ 2026 സംഘടിപ്പിക്കുന്നത് .
തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണില്‍ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി 15,000-ത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ യുഎസ് ടി ട്രിവാന്‍ഡ്രം മാരത്തണില്‍ കമ്പനിയുടെ ഇന്ത്യയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അനവധി ജീവനക്കാര്‍ പങ്കെടുക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തിനു സമാനമായി, ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കെ റണ്‍, 5 കെ റണ്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. യു എസ് ടി കാമ്പസില്‍ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ക്യാമ്പസില്‍ സമാപിക്കുന്ന വിധത്തിലാണ് മാരത്തണ്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
'കേരളത്തിലെ ഏറ്റവും വലിയ മാരത്തണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിക്കുന്നതില്‍ യുഎസ് ടി യ്ക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നേടിയ വന്‍ വിജയവും മാരത്തണിനു ലഭിച്ച മികച്ച പ്രതികരണവും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ പ്രാധാന്യം അടിവരയിടുകയുണ്ടായി. ശാരീരികവും മാനസികവുമായ ക്ഷേമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ദൗത്യം കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മൂന്നാം വര്‍ഷത്തില്‍ യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണ്‍ യത്‌നിക്കും. ഈ സംരംഭത്തില്‍ പങ്കെടുക്കാനായി രാജ്യമെമ്പാടുമുള്ള ജനങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ വര്‍ഷത്തെ മാരത്തണ്‍ ഒരു മികച്ച വിജയമാകുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' യുഎസ് ടി പ്രസിഡന്റ് അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.
'യു എസ് ടി ട്രിവാന്‍ഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പിനായി വീണ്ടും തിരുവനന്തപുരത്ത് തിരിച്ചെത്താന്‍ കഴിയുന്നു എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. യു എസ് ടി യുമായി സഹകരിച്ചതിലൂടെ 2025 ലെ മാരത്തണില്‍ 10,000 ത്തിലധികം ഓട്ടക്കാരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു. അതിലൂടെ, കേരള സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും വലിയ മാരത്തണായി മാറുകയും ചെയ്തു. ഈ വര്‍ഷം ഈ സംഖ്യ 15000 ത്തിലധികമായി ഉയരുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഫിറ്റ്‌നസിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും സന്ദേശം വലിയ രീതിയില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു,' എന്‍ ഇ ബി സ്‌പോര്‍ട്‌സ് സിഎംഡി നാഗരാജ് അഡിഗ പറഞ്ഞു.
തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണില്‍ പങ്കെടുക്കാന്‍ ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം:
https://mysamay.in/public/event/info/e3e02f08-0651-493f-b7eb-953a359bf17f?cmeta=NsVT4A0i27
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.trivandrummarathon.com


