- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാര്‍ഥികളിലെ അക്രമവാസന; സര്‍ക്കാര്‍ നടപടിയെടുക്കണം : സി മുഹമ്മദ് ഫൈസി ശഹബാസിന്റെ വീട് സന്ദര്‍ശിച്ചു
താമരശ്ശേരി: പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് മരണപ്പെട്ട താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ശഹബാസിന്റെ വസതി കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സി മുഹമ്മദ് ഫൈസി സന്ദര്‍ശിച്ചു. പിതാവ് ഇഖ്ബാലിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച അദ്ദേഹം നീതിക്കായി എന്നും സുന്നി പ്രസ്ഥാനം കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്ന് ഉറപ്പുനല്‍കി. പരലോക ക്ഷേമത്തിനായി പ്രത്യേക പ്രാര്‍ഥനയും നടത്തി.
സമപ്രായക്കാരുടെ കൂട്ടംചേര്‍ന്ന അക്രമത്തില്‍ ഗുരുതര പരുക്കേറ്റ് ദാരുണമായി കൊല്ലപ്പെടേണ്ടി വന്നത് അങ്ങേയറ്റം ഭീകരമായ സാഹചര്യമാണെന്നും കൊലപാതകികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാനും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു.
വിദ്യാര്‍ഥികളുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിനും ക്രിയാത്മക പരിഹാരം കാണുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് എം എ സംസ്ഥാന സെക്രട്ടറി മുഹമ്മദലി സഖാഫി വള്ളിയാട്, എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സാബിത് അബ്ദുല്ല സഖാഫി വാവാട്, വി എം റശീദ് സഖാഫി കൂടെയുണ്ടായിരുന്നു.