- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായുടെ വികസനത്തിന് ബിഷപ്പ് വയലിലിന് നിര്‍ണ്ണായക പങ്ക്: പ്രൊഫ വി ജെ ജോസഫ്
പാലാ: പാലായുടെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് അന്തരിച്ച മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ആണെന്ന് ബിഷപ്പ് വയലില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുന്‍ എം എല്‍ എ പ്രൊഫ വി ജെ ജോസഫ്പറഞ്ഞു. ബിഷപ്പ് വയലിലിന്റെ 38 മത് ചരമവാര്‍ഷികദിനത്തില്‍ ബിഷപ്പ് വയലില്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും സ്‌നേഹവിരുന്നും കരൂര്‍ സ്‌നേഹാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെയും സമൂഹത്തിന്റെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച കര്‍മ്മയോഗിയായിരുന്നു ബിഷപ്പ് വയലില്‍. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് പാലാ വികസനത്തിന് അടിത്തറ പാകിയത്. അതുകൊണ്ടാണ് ആധുനിക പാലായുടെ മുഖ്യശില്പിയായി അദ്ദേഹം അറിയപ്പെടുന്നതെന്നും പ്രൊഫ വി ജെ ജോസഫ് ചൂണ്ടിക്കാട്ടി.
ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അധ്യക്ഷത വഹിച്ചു എന്നു തിരുത്തി എഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഡിജോ കാപ്പന്‍, പ്രൊഫ ഡാന്റി ജോസഫ്, ജോസി വയലില്‍ കളപ്പുര, സി ജോസ്മിത, സാജു പ്ലാത്തോട്ടം, ജോസ് രൂപ്കല, ജോസഫ് കുര്യന്‍ മൂലയില്‍ തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് വയലിലിന് പാലായില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ബിഷപ്പ് വയലില്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.