സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് വി.എസ്.പാര്‍വതിയെ നെട്ടിശ്ശേരിയിലെ സ്വവസതിയില്‍ വെച്ച് തൃശൂര്‍ ആദരണീയം സാംസ്‌കാരിക പൗരാവലിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

മുന്‍ നിയമസഭ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ. ടി.വി.ചന്ദ്രമോഹന്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളായി. സെന്റ് ജോര്‍ജ്ജസ് യു.പി.സ്‌കൂള്‍ പ്രധാന അദ്ധ്യാപിക സി.എല്‍.ലിനറ്റ് കുട്ടിയുടെ കഴിവിനെപറ്റിയും, അര്‍ഹതയെപറ്റിയും ആമുഖം നല്‍കി. അഡ്വ. എസ്.അജി അദ്ധ്യക്ഷത വഹിച്ചു.

ഡോ.അരവിന്ദന്‍ വലച്ചിറ, കെ.ഗോപാലകൃഷ്ണന്‍, ജെന്‍സന്‍ ജോസ് കാക്കശ്ശേരി, ശരത്ത് ചന്ദ്രന്‍ മച്ചിങ്ങല്‍, കെ.എന്‍.നാരായണന്‍, കെ.പി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.