- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക പരിജ്ഞാനം മലയാള ഭാഷയില്‍: 'ഉണര്‍വ്' ശില്പശാല ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍
ഇരിങ്ങാലക്കുട : സാങ്കേതിക വിദ്യാഭ്യാസം തദ്ദേശ ഭാഷയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി,AICTE-VAANI പദ്ധതിയുടെ പിന്തുണയോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് , ഒരു ത്രിദിന ശില്പശാല ,''ഉണര്‍വ്: ഒരു സുസ്ഥിര ഭാവിയിലേക്കുള്ള പ്രയാണം ' ,സംഘടിപ്പിക്കുന്നു. 2025 ജൂലൈ 17 മുതല്‍ 19 വരെ കോളേജിലെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന ഈ ശില്‍പശാലയുടെ മുഴുവന്‍ ക്ലാസ്സുകളും മലയാളം ഭാഷയില്‍ ആയിരിക്കും .
ഊര്‍ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങളില്‍ , പരിചയ സമ്പന്നരായ വിദഗ്ധരുടെ ക്ലാസുകള്‍ , ചര്‍ച്ചകള്‍, അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ ,പി ജി വിദ്യാര്‍ത്ഥികള്‍ ,സംരംഭകര്‍, വ്യവസായ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഈ ശില്പശാലയില്‍ പങ്കെടുക്കാവുന്നത് ആണ്. ഭാഷാപരമായ ഉള്‍ക്കാഴ്ചയും സുസ്ഥിരതയിലേക്കുള്ള പ്രതിബദ്ധതയും ഒരു പടി മുന്നോട്ടേക്ക് എത്തിക്കുന്ന ഈ സംരംഭം തദ്ദേശ തലത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .ഡോ. വിഷ്ണു പി മദന്‍മോഹന്‍: 94963 46745, ഡോ .യൂജിന്‍ പീറ്റര്‍ :9495748079