- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
മക്കരപ്പറമ്പ്: 'നാടിന്റെ നന്മക്ക് നമ്മളൊന്നാകണം' തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രില്‍ മെയ് മാസങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാര്‍ത്ഥം വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയുടെ പ്രചരണാര്‍ഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ജാഥാ ക്യാപ്റ്റന്‍ ജാബിര്‍ വടക്കാങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍, മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സി.കെ സുധീര്‍, ഷബീര്‍ കറുമുക്കില്‍, എന്നിവര്‍ സംസാരിച്ചു. കാച്ചിനിക്കാട്, ചെട്ടിയാരങ്ങാടി, കാളാവ്, തടത്തില്‍കുണ്ട്, കുഴാപറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
പ്രോഗ്രാം കണ്‍വീനര്‍ ഷബീര്‍ കറുമുക്കില്‍, പി മന്‍സൂര്‍, റഷീദ് കൊന്നോല, യു.പി ആദില്‍, കെ.ടി ബഷീര്‍, എ.ടി മുഹമ്മദ്, സമീറ ഷഹീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.