മക്കരപ്പറമ്പ: പോലീസിന്റെ ഗുണ്ടാ രാജിനെതിരെയും, ആര്‍.എസ്.എസ് ഇടത് അവിശുദ്ധ ബന്ധത്തിനെതിരെയും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് നാസര്‍ കഴുപറമ്പ്. വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.ജില്ല വൈസ് പ്രസിഡണ്ട് സുഭദ്ര വണ്ടൂര്‍, സെക്രട്ടറി മെഹ്ബൂബ്, മങ്കട മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ.പി എന്നിവര്‍ സംസാരിച്ചു.

പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി മായിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാബിര്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് റഷീദ് കൊന്നോല സ്വാഗതവും കെ.പി. ബഷീര്‍ നന്ദിയും പറഞ്ഞു