മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കോട്ടക്കല്‍ പറങ്കിമൂച്ചിക്കല്‍ ഉസ്മാന്‍ പാണ്ടിക്കാട് നഗറില്‍ വെച്ച് നടന്ന ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡണ്ടായി കെ.വി. സഫീര്‍ ഷാ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, കൃഷ്ണന്‍ കുനിയില്‍ എന്നിവരെ തെരഞ്ഞെടുത്തു.38 അംഗ ജില്ല കമ്മിറ്റി അംഗങ്ങളെയും സമ്മേളനത്തില്‍ വച്ച് തെരഞ്ഞെടുത്തു.

സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, സംസ്ഥാന സമിതി അംഗം ബിനു വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

സമ്മേളനത്തില്‍ ജില്ല വികസനത്തിനുള്ള ആവശ്യങ്ങളും മലപ്പുറം ജില്ല വിഭജിക്കാനുള്ള പ്രമേയവും അവതരിപ്പിക്കുകയും സാമൂഹിക-രാഷ്ട്രീയ വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അവതരണവും വിശദമായ ചര്‍ച്ചയും നടന്നു