ചട്ടിപ്പറമ്പ :ബാബരി,ഗാന്‍ വാബി,ഷാഹി മസ്ജിദ് സംഘപരിവാര്‍ പദ്ധതികള്‍ക്ക് കോടതികള്‍ കൂട്ടുനില്‍ക്കരുത് എന്ന വിഷയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തി. ചട്ടിപ്പറമ്പ അങ്ങാടിയില്‍ വച്ച് നടത്തിയ പരിപാടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് സി എച്ച് അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫയാസ് ഹബീബ് സ്വാഗതവും ട്രഷറര്‍ യു ടി മുഹമ്മദ് അലി നന്ദിയും പറഞ്ഞു, കുഞ്ഞലവി, അബ്ദുല്‍ സലാം പി കെ, മുഹമ്മദ് അലി കുറുവ, ഫൈസല്‍ കുറുവ, നദീം യു, നസീം യു, ഹാദി യു ടി, ഫര്‍ഹാന്‍ ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി