മക്കരപ്പറമ്പ്: 'നാടിന്റെ നന്മക്ക് നമ്മളൊന്നാകണം' തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രില്‍ മെയ് മാസങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാര്‍ത്ഥം വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജാബിര്‍ വടക്കാങ്ങര നയിക്കുന്ന പദയാത്ര ഏപ്രില്‍ 27ന് ഞായറാഴ്ച നടക്കും.

കേരള പദയാത്രയുടെ സന്ദേശം പഞ്ചായത്തിന്റെ മുഴുവന്‍ ഗ്രാമങ്ങളിലും എത്തിക്കുകയെന്നതാണ് പഞ്ചായത്ത് പദയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പദയാത്ര സ്വാഗതസംഘം കണ്‍വീനര്‍ ഷബീര്‍ കറുമുക്കില്‍ പറഞ്ഞു.