മക്കരപ്പറമ്പ്: 'നാടിന്റെ നന്മക്ക് നമ്മളൊന്നാകണം' തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രില്‍ മെയ് മാസങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാര്‍ത്ഥം വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിര്‍ വടക്കാങ്ങര നയിച്ച പദയാത്ര മക്കരപ്പറമ്പ് ഹെവന്‍സ് ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച് വടക്കാങ്ങര കിഴക്കേകുളമ്പില്‍ സമാപിച്ചു.

പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ബഷീര്‍, സമീറ ശഹീര്‍, ആയിഷാബി ശിഹാബ് എന്നിവര്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം നടത്തി.

ജാഥാ ക്യാപ്റ്റന്‍ പഞ്ചായത്ത് പ്രസിഡന്റ് ജാബിര്‍ വടക്കാങ്ങര, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഹബീബുള്ള പട്ടാക്കല്‍, കെ.പി ഫാറൂഖ്, സാജിദ ശഫീഖ് എന്നിവര്‍ സംസാരിച്ചു. മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സി.കെ സുധീര്‍ സ്വാഗതവും ഷബീര്‍ കറുമുക്കില്‍ നന്ദിയും പറഞ്ഞു.