പൂവാര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പൂവാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ഒന്നാണോണം' എന്ന തലക്കെട്ടില്‍ പൂവാര്‍ ഏഴാം വാര്‍ഡിലെ തൊഴിലുറപ്പ് - ആരോഗ്യ - ഹരിതകര്‍മ്മ പ്രവര്‍ത്തകരുടെ സംഗമവും മുതിര്‍ന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി പരിപാടി ഉദ്ഘാടനം ചെയ്തു. അനീതി നിറഞ്ഞ നിലവിലെ സാമൂഹിക അന്തരീക്ഷത്തില്‍ സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന കൂട്ടായ്മകളാണ് നമ്മുടെ നാട് ആവശ്യപ്പെടുന്നത്. ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തി വരുന്നതെന്ന് അവര്‍ പറഞ്ഞു. മുതിര്‍ന്ന തൊഴിലുറപ്പ് പ്രവര്‍ത്തകരായ സുഭദ്ര, ആബിദ, രാധമ്മാള്‍ എന്നിവരെ ആദരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി മെഹബൂബ് ഖാന്‍ പൂവാര്‍, ജില്ലാസമിതി അംഗം അബ്ദുള്‍ ഹലീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഡ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പങ്കെടുത്തുവാര്‍ഡ് മെമ്പര്‍ സുനിലാ ഖാദര്‍ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.