- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖ്ഫ് നിയമഭേദഗതി: ഭാഗിക സ്റ്റേ അപര്യാപ്തം; ഭേദഗതി പൂര്‍ണമായും റദ്ദ് ചെയ്യണം - റസാഖ് പാലേരി
തിരുവനന്തപുരം: വഖ്ഫ് നിയമ ഭേദഗതി മുസ്ലിം സമൂഹത്തിന് മേലുള്ള ഭരണകൂട കയ്യേറ്റത്തിന്റെ തുടര്‍ച്ചയുടെ ഭാഗമാണ്. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയിട്ടുള്ള ഇടക്കാല സ്റ്റേ അപര്യാപ്തമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി നിര്‍മ്മിച്ചെടുത്ത വഖ്ഫ് നിയമ ഭേദഗതി പൂര്‍ണമായി റദ്ദ് ചെയ്യുന്നതിലൂടെ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം സമൂഹത്തിന്റെ സ്വത്തുക്കളുടെ മേല്‍ കയ്യേറ്റം നടത്തുന്നതിന് വേണ്ടി പാര്‍ലമെന്റില്‍ ബിജെപി ഭരണകൂടം നടത്തിയ വഖ്ഫ് നിയമഭേദഗതിയിലെ ചില സുപ്രധാന വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അപര്യാപ്തമാണ്. മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുംസ്വയം നിര്‍ണായധികാരണങ്ങള്‍ക്കും മേലുള്ള കടന്നു കയറ്റമാണ് വഖ്ഫ് നിയമഭേദഗതി. മുസ്ലിം സമൂഹത്തിന്റെ സ്വത്തുക്കളുടെ മേലുള്ള കൈയേറ്റമാണ് ആര്‍ എസ് എസ് ഇതിലൂടെ ഉന്നമിടുന്നത്. നിയമഭേദഗതി പൂര്‍ണമായും റദ്ദ് ചെയ്യുന്ന വിധത്തിലുള്ള നീതിപൂര്‍വകമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഭരണഘടന ന്യൂനപക്ഷ സമൂഹത്തിന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ കാത്തു സൂക്ഷിക്കുവാന്‍ പരമോന്നത നീതിപീഠത്തിന് ബാധ്യതയുണ്ടെന്ന് റസാഖ് പാലേരി പറഞ്ഞു.