- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കരപ്പറമ്പ് - മങ്കട റോഡിന്റെ ശോച്യാവസ്ഥ; വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം നല്‍കി
മക്കരപ്പറമ്പ് : മക്കരപ്പറമ്പ് - മങ്കട റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.
പെരിന്തല്‍മണ്ണ പി.ഡബ്ല്യു.ഡി ഓഫീസില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ശക്തമായ മഴക്കെടുതിയില്‍ റോഡ് പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളായതിനാല്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ അപകട ഭീഷണിയാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി. റോഡില്‍ നിരന്തരമായി അപകടങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം റീടാറിംഗ് നടത്തി നിലവിലെ അവസ്ഥ പരിഹരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിര്‍ വടക്കാങ്ങര, സെക്രട്ടറി സി.കെ സുധീര്‍, എ.ടി മുഹമ്മദ്, പി മന്‍സൂര്‍, ഷബീര്‍ കറുമുക്കില്‍ എന്നിവര്‍ സംബന്ധിച്ചു.