- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന കെ. കെ കൊച്ച് അനുസ്മരണ സമ്മേളനം നാളെ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത എഴുത്തുകാരനും സാമൂഹിക - രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന 'കെ. കെ കൊച്ച് അനുസ്മരണ സമ്മേളനം' നാളെ (മാര്‍ച്ച് 25 ചൊവ്വാഴ്ച) തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി കേരള ഘടകം സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം നാളെ രാവിലെ 11 മണിക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ് അധ്യക്ഷത വഹിക്കും.
ദളിത് - ആദിവാസി - പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള കൊച്ചേട്ടന്റെ നിലക്കാത്ത പോരാട്ടം, ഭരണകൂട വേട്ടയ്ക്കും പൊതു ബോധത്തിനുമെതിരെ നടത്തിയ ഇടപെടലുകള്‍ തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത സംഭാവനകള്‍ അനുസ്മരണ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സംഘടന സമിതി നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. മോഹന്‍ ഗോപാല്‍, എഴുത്തുകാരന്‍ സണ്ണി എം കപിക്കാട്, KPMS സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. വിജയകുമാര്‍, KWJU സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, CMP സംസ്ഥാന സെക്രട്ടറി എം. ടി ഷാജു, എഴുത്തുകാരന്‍ ജെ. രഘു, നവയുഗം എഡിറ്റര്‍ ആര്‍ അജയന്‍, മത്സ്യ തൊഴിലാളി നേതാവ് മാഗ്ലിന്‍ ഫിലോമിന, ടി. കെ വിനോദന്‍ (ലെഫ്റ്റ് ക്ലിക്), ഷിഹാബുദ്ദീന്‍ മന്നാനി (SDPI)കരകുളം സത്യകുമാര്‍ (ഡോ. അംബേദ്ക്കര്‍ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി)ഡോ. വിനീത വിജയന്‍ (പട്ടിക ജാതി വികസന ബോര്‍ഡ് മെമ്പര്‍), എ.എസ് അജിത് കുമാര്‍ (സംഗീതജ്ഞന്‍), FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത ജയരാജ്, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ തുടങ്ങി വിവിധ സാമൂഹിക - രാഷ്ട്രീയ നേതാക്കള്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും.