- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസാമിലെ കുടിയൊഴിപ്പിക്കല്‍ മുസ്ലിം വംശഹത്യയുടെ ഭാഗം - സുരേന്ദ്രന്‍ കരിപ്പുഴ- കുടിയൊഴിപ്പിക്കല്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണം
തിരുവനന്തപുരം: ആസാമിലെ ഗുവാള്‍പാറയിലും ധുബ്രിയിലും മുസ്ലിം സമൂഹത്തെ ഉന്നം വെച്ച് തുടരുന്ന വ്യാപകമായ കുടിയൊഴിപ്പിക്കല്‍ രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന മുസ്ലിം വംശഹത്യയുടെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വലിയ കുടിയൊഴിപ്പിക്കല്‍ ഭീകരതയിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് ഹിന്ദുത്വ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുവാള്‍പാറയില്‍ 140 ഹെക്റ്ററില്‍ നിന്നായി ആയിരത്തില്‍പരം കുടുംബങ്ങളെയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചിരിക്കുന്നത്. ധുബ്രിയില്‍ 450 ഹെക്റ്റര്‍ ഭൂമിയില്‍ നിന്ന് 1400 കുടുംബങ്ങളെയും വഴിയാധാരമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം ആസാമിലെ 4 ജില്ലകളിലായി നടത്തിയ കുടിയൊഴിപ്പിക്കലില്‍ 3500 കുടുംബങ്ങളാണ് വഴിയാധാരമായത്.
വനസംരക്ഷണത്തിന്റെയും വികസനത്തിന്റെയും പേരിലാണ് ബി ജെ പി സര്‍ക്കാര്‍ ഈ വംശഹത്യ നടപടികള്‍ നടപ്പിലാക്കുന്നത്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും മുസ്ലിം വംശഹത്യ ശക്തിപ്പെടുത്താനുള്ള ശ്രമമാണ്. പതിറ്റാണ്ടുകളായി പരിമിതമായ സൗകര്യങ്ങളില്‍ ജീവിച്ചു പോരുന്ന ജനങ്ങളെ തെരുവിലേക്ക് തള്ളിയിടുന്നത് കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയാണ്. വിഷയത്തില്‍ സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്ന് സുരേന്ദ്രന്‍ കരിപ്പുഴ ആവശ്യപ്പെട്ടു.