- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ വേള്‍ഡ് പീസ് മിഷന്‍ വിമന്‍ എം പവര്‍മന്റ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ സണ്ണിസ്റ്റീഫന്റെ നേതൃത്വത്തില്‍ വഴുതക്കാട് സംഗീതഭാരതി ഹാളില്‍ ചേര്‍ന്നയോഗത്തില്‍ വേള്‍ഡ് പീസ് മിഷന്‍ വിമന്‍ എം പവര്‍മന്റ് സംസ്ഥാനഭാരവാഹികളെ തെരഞ്ഞെടുത്തു.
സ്ത്രീശാക്തീകരണം, ചാരിറ്റി നെറ്റ് വര്‍ക്ക്, എഡ്യൂക്കേഷണല്‍ ആന്റ്പ്രൊഫഷണല്‍ ഡെവലപ്മന്റ്, ഹെല്‍ത്ത് ആന്റ് വെല്‍നസ്സ്, കള്‍ച്ചറല്‍ആന്റ് ക്രിയേറ്റീവ് ആക്റ്റിവിറ്റീസ്, പ്രകൃതി സംരക്ഷണം, നിസ്സഹായരുംഏകസ്തരുമായ സ്ത്രീകള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കിതൊഴില്‍ പരിശീലനം,തുടങ്ങി സ്ത്രീസമൂഹത്തിന്റെ സമഗ്രമായവളര്‍ച്ചയ്ക്ക് ഉതകുന്ന ഒട്ടനവധി പദ്ധതികളാണ് വേള്‍ഡ് പീസ് മിഷന്‍നടത്തുന്നത്. വ്യര്‍ത്ഥമായ ആഘോഷങ്ങള്‍ക്കായി പണം ധൂര്‍ത്തടിക്കരുത്.
നമുക്കുചുറ്റുമുള്ള നിരാലംബരും നിരാശ്രയരുമായവര്‍ക്ക്സഹായമാകുന്നതാകട്ടെ നമ്മുടെ ആഘോഷങ്ങളെന്ന് വേള്‍ഡ് പീസ് മിഷന്‍ചെയര്‍മാന്‍ ഡോ സണ്ണി സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു. സുനാമി,വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയിലൂടെ ജീവിത ദുരിതംഅനുഭവിക്കുന്ന അതിദരിദ്രരായ 140 പേര്‍ക്ക് വീടുകള്‍ പണിതുനല്‍കിയും ആരോഗ്യമേഖലയില്‍ സമഗ്രമായ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള
കര്‍മ്മ പദ്ധതികളും കൂടാതെ കലാ-കായിക സാംസ്‌ക്കാരിക മേഖലകളില്‍സമൂഹ നന്മയ്ക്കുതകുന്ന പരിപാടികളും "ഒരു ഹൃദയം ഒരു ലോകം"എന്ന ആശയം ലക്ഷ്യം വെച്ചുള്ള മതാന്തര സംവാദങ്ങളും,സെമിനാറുകള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ഒറ്റതിരിഞ്ഞു നടന്ന് സ്വാര്‍ഥകൂടാരങ്ങള്‍ ഒരുക്കാതെ ഒന്നിച്ചുനിന്ന് പൂന്തോട്ടമായി വളരാനും ശാഖോപശാഖയായി പൂവിട്ട് കായിച്ച്മാനവികതയും മനുഷ്യത്വവും മഹാകരുണയും നിറഞ്ഞ ഒരുജീവിതസന്ദേശം ഈ ഭൂമിയില്‍ നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേള്‍ഡ് പീസ് മിഷന്‍ -വിമന്‍ എമ്പവര്‍മന്റ് നാഷണല്‍ പ്രസിഡന്റായിഡോ.ഓമനക്കുട്ടിയമ്മയേയും സംസ്ഥാന പ്രസിഡന്റായി ശ്രീമതി റാണി
മോഹന്‍ ദാസിനേയും വൈസ് പ്രസിഡന്റ്മാരായി സതി തമ്പി,ഷീല ഏബ്രഹാം, അംബിക, ഉഷാ ശ്രീമേനോന്‍ എന്നിവരേയും ജനറല്‍സെക്രട്ടറിയായി ശ്രീമതി ബീന അജിത്തിനേയും തെരഞ്ഞെടുത്തു.സെക്രട്ടറിമാരായി പ്രൊഫ.ശ്യാമ, വിനീത, മിനി ദീപക്, എന്നിവരേയുംഎക്‌സിക്യൂട്ടീവ് അംഗങ്ങളായി ലക്ഷ്മി, അപര്‍ണനാഥ്, ബിന്ദു, ലേഖ,കൃഷ്ണകുമാരി, ലത എന്നിവരേയും പ്രോജക്ട് കോര്‍ഡിനേറ്ററായി ശ്രീവിമല്‍ സ്റ്റീഫനേയും തിരഞ്ഞെടുത്തു