- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഴുവേലി സെന്റ് ജോര്‍ജ്ജ് ശാലേം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു
കിടങ്ങന്നൂര്‍: ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായമെഴുവേലി സെന്റ് ജോര്‍ജ്ജ് ശാലേം യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാദര്‍ സാജന്‍ റ്റി.ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങ് യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി ഫാ.ഗീവറുഗീസ് സഖറിയ ഉദ്ഘാടനം ചെയ്തു.
ക്രിസ് മസ് പുതുവത്സര സന്ദേശം മെഴുവേലി വെസ്റ്റ് സെന്റ് തെരേസാസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി ഫാ.സാമുവേല്‍ തെക്കേകാവിനാലും നല്‍കി.സഹവികാരി ഫാ.വിപിന്‍ കുറിയാക്കോസ്, ഫാ. ഡോ. കോശി.പി .ജോര്‍ജ് പല്ലാട്ടുതറയില്‍, ഇടവക ട്രസ്റ്റി പി.എസ്. ജോര്‍ജ്, സെക്രട്ടറി പി.വി.ഏലിയാസ് , കെ.എസ്.ജോണി , ക്രിസ്റ്റീന, മരിയാ എല്‍സാ ജിനു എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
Next Story