- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്: മാന്നാനം സെന്റ് എഫ്രേംസ്, കോഴിക്കോട് പ്രോവിഡന്‍സ് ജേതാക്കള്‍
ആലപ്പുഴ: വൈഎംസിഎയില്‍ സംഘടിപ്പിച്ച രണ്ടാമത് സ്റ്റാഗ് ഗ്ലോബല്‍ - കരിക്കംപള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ ഓള്‍ കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ആണ്‍കുട്ടികളില്‍ മാന്നാനം സെന്റ് എഫ്രേംസ് ജേതാക്കളും കുന്നംകുളം ഗവണ്മെന്റ് സ്‌പോര്‍ട്‌സ് ഡിവിഷന്‍ (55-48) റണ്ണര്‍അപ്പുമായി. പെണ്‍കുട്ടികളില്‍ കോഴിക്കോട് പ്രോവിഡന്‍സ് ജേതാക്കളും ആലപ്പുഴ ജ്യോതി നികേതന്‍ (54-44)
റണ്ണര്‍ അപ്പുമാണ്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളും ഈ ടീമുകള്‍ തന്നെയായിരുന്നു.
വൈഎംസിഎ ഇന്‍ഡോര്‍ ഫ്‌ലഡ്ലിറ്റ് ബാസ്‌കറ്റ്‌ബോള്‍ കോംപ്ലക്‌സില്‍ നടത്തിയ സമ്മാനദാന സമ്മേളനത്തില്‍ ട്രോഫികളും മെഡലുകളും പി.പി. ചിത്തരജ്ഞന്‍ എംഎഎ വിതരണം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു.
വൈഎംസിഎ സ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ജോണ്‍ ജോര്‍ജ്, സുനില്‍ മാത്യു ഏബ്രഹാം, ഡയറക്ടര്‍മാരായ ബൈജു ജേക്കബ്, സജി പോള്‍, ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള,മുന്‍ പ്രസിഡന്റുമാരായ ഇ. ജേക്കബ് ഫിലിപ്പോസ്,ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ്,കെബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി പി.സി. അന്റണി, എഡിബിഎ പ്രസിഡന്റ് റോണി മാത്യു, പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍, എക്‌സിക്യൂട്ടീവ് മെംബര്‍ ജോസ് സേവ്യര്‍, ഉഷ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. ശങ്കര്‍, എവിജെ മാനേജിങ് ഡയറക്ടര്‍ പി. ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആണ്‍കുട്ടികളുടെ സെമിഫൈനലില്‍ കുന്നംകുളം ഗവണ്മെന്റ് സ്‌പോര്‍ട്‌സ് ഡിവിഷന്‍,ചങ്ങനാശേരി ആര്‍ച്ച്ബിഷപ് കാവുകാട്ട് മെമ്മോറിയലിനെയും (52-23), മാന്നാനം സെന്റ് എഫ്രേംസ്, കോഴിക്കോട് സില്‍വര്‍ ഹില്‍സിനെയുമാണ് (56 - 28) പരാജയപ്പെടുത്തിയത്.
പെണ്‍കുട്ടികളുടെ സെമിഫൈനലില്‍കോഴിക്കോട് പ്രോവിഡന്‍സ്, എറണാകുളം സെന്റ് തെരേസാസിനെയും (67-50), ആലപ്പുഴ ജ്യോതി നികേതന്‍, കൊരട്ടി ലിറ്റില്‍ ഫ്ളവറിനെയും(70-35) പരാജയപ്പെടുത്തി.
ലഹരിമരുന്നിനെതിരെ കായികലഹരിയെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണു 'പഠിക്കാം, കളിക്കാം, സൗഹൃദം പങ്കിടാം' എന്ന ലക്ഷ്യത്തോടെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാന്നാനം സെന്റ് എഫ്രേംസ് വിജയികളും പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് റണ്ണര്‍ അപ്പുമായിരുന്നു. പെണ്‍കുട്ടികളില്‍ കോഴിക്കോട് പ്രോവിഡന്‍സ് വിജയികളും കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ റണ്ണര്‍ അപ്പുമായിരുന്നു.