- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സിഗ്‌നേച്ചര്‍ ഫിലിം പ്രകാശനം ചെയ്തു
കൊച്ചി: ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സിഗ്‌നേച്ചര്‍ ഫിലിം കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ റിലീസ് ചെയ്തു. ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും യുവധാര മാസിക പബ്ലിഷറുമായ വി കെ സനോജ്, മാനേജര്‍ എം ഷാജര്‍, ചീഫ് എഡിറ്റര്‍ വി വസീഫ് , യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ ആര്‍ രഞ്ജിത്ത്, മനീഷ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിഗ്‌നേച്ചര്‍ ഫിലിം സംഗീതം നിര്‍വഹിച്ചത് നിതിന്‍ ജോര്‍ജ്ജാണ്.ജനുവരി 9, 10, 11, 12 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വച്ച് നടക്കുന്ന രണ്ടാമത് യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കലാ - കായിക - സാഹിത്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ അണിനിരക്കും. നാല് വേദികളിലായി 82 സെഷനുകളില്‍ 250ലധികം അതിഥികള്‍ പങ്കെടുക്കും.
ഏറ്റവും പുതിയ കാലത്തെ 'അഭിസംബോധന ചെയ്തുകൊണ്ട് 'Gen-z കാലവും ലോകവും' എന്ന ആശയവുമായാണ് യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം അദ്ധ്യായം സംഘടിപ്പിക്കുന്നത്. കലാസാഹിത്യ രാഷ്ട്രീയ മേഖലകളിലെ നൂതനമായ ചലനങ്ങളും ആശയങ്ങളും പങ്കുവച്ചുകൊണ്ട് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വ്യക്തിത്വങ്ങള്‍ ഒത്തുകൂടുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അക്ഷരങ്ങളുടെയും അനുഭവങ്ങളുടെയും പ്രകാശനത്തിനുള്ള വേദിയായി മാറും.