േ്രപാരുവഴി -തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പോരുവഴി ഇടക്കാട് സ്വദേശിയായ യുവാവിന് ചക്കുവള്ളി മിഴി ഗ്രന്ഥശാല അക്ഷര സേനയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല അംഗങ്ങളിൽ നിന്ന് സ്വരൂപ്പിച്ച തുക സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ഡോ: പി കെ ഗോപൻ കൈമാറി.ചികിത്സ സഹായം അഭ്യർത്ഥിച്ചുകൊണ്ട് യുവാവിന്റെ കുടുംബം പൊതു സമൂഹത്തെ സമീപിച്ചിരുന്നു. ദിവസ വേതന ജീവനക്കാരനായ യുവാവിന് മറ്റ് വരുമാന മാർഗ്ഗങ്ങളൊന്നുമില്ല.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ജെ.ജോൺസൻ, എം.മനു, അംജിത്ത് ഖാൻ, എം.രാജീവ്, സബീന ബൈജു, എച്ച് ഹസീന എന്നിവർ പങ്കെടുത്തു.