കോവിഡ് കാലത്ത് നാടും നാട്ടാരും വിറങ്ങലിച്ച് നിന്നപ്പോൾ നിസ്വാർത്ഥരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ജില്ലയിലുടനീളം രണ്ടായിരത്തിലധികം വീടുകളിലും ആരാധനാലയങ്ങളിലും വിദ്യാലയങ്ങളിലും സൗജന്യ അണുനശീകരണ പ്രവർത്തികളും ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടത്തി കക്ഷി രാഷ്ട്രീയ ഭേദമന്യേ സേവന രംഗത്ത് മാതൃകയായ പത്മരാജൻ ഐങ്ങോത്തിന് ജെ സി ഐ ഹെസ്ദുർഗ് ഏർപ്പെടുത്തിയ പുരസ്‌കാരം.

പുരസ്‌കാരം കാസറഗോഡ് എം പി പി രാജ് മോഹൻ ഉണ്ണിത്താൻ പുതിയ ജെ
സി ഐ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

ചടങ്ങിൽ നൂറ് പെൺകുട്ടികളുടെ വിവാഹമെന്ന സ്വപ്നം സാക്ഷിത്ക്കരിക്കുന്ന മാംഗല്യം 2022 എന്ന പദ്ധതിയുടെ പ്രഖ്യാപനവും നടന്നു.