കുന്നത്തൂർ: -ആസാദി കാ അമൃത് മഹോത്സവ്‌സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ' ആഘോഷങ്ങൾക്ക് മിഴി ഗ്രന്ഥശാലയിൽ തുടക്കമായി.ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽഗ്രന്ഥശാലയിലും, ഗ്രന്ഥശാല അംഗങ്ങളുടെ ഭവനങ്ങളിലും ദേശീയ പതാക ഉയർത്തി.

ഗ്രന്ഥശാല 'അങ്കണത്തിൽ സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ ദേശിയ പതാക ഉയർത്തി. റിസാദ് ഷോളയാർറാഷീദ് പോരുവഴി സബീന ബൈജു, അഹ്‌സൻ ഹുസൈൻ, എസ്.സൻഹ ,മുഹമ്മദ് നിഹാൽഎന്നിവർ പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ഓഗസ്റ്റ് 2022 13 മുതൽ ഡിസംബർ 31 വരെ നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളാണ് ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്.
സ്വാതന്ത്ര്യ സമരചരിത്രത്തെ ആസ്പദമാക്കി എച്ച് എസ് യു പി തല വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരംസ്വാതന്ത്ര്യ ദിന റാലി, സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി വിവിധ സെമിനാറുകൾ, ചരിത്ര സ്മാരകങ്ങൾ സന്ദർശനം ,ഭരണഘടറ ആമുഖത്തിന്റെ പ്രകാശനം
കലാപരിപാടികൾ എന്നിവയും ഈ ദിവസങ്ങളിൽ സംഘടിപ്പിക്കും