- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി നീളെ തെരുവ് നായ് കൂട്ടം - ജനങ്ങൾ പ്രാണ ഭീതിയിൽ
ഏതുവഴിയിലേക്ക് ചെന്നാലും തെരുവ് നായ്ക്കളുടെ കൂട്ടമാണ് കാണുവാൻ സാധിക്കുന്നത്, സ്‌കൂളിൽ പോകുന്ന കുട്ടികളെയും, ജോലിക്ക് പോകുന്ന ജനങ്ങളെയും തെരുവ് നായ്ക്കൾ കടിക്കുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഓടുന്ന വണ്ടികൾക്ക് നേരെ നായ്ക്കൾ കുരച്ചു കൊണ്ട് പാഞ്ഞടുക്കുന്നതിനെ തുടർന്ന് നിരവധി ഇരു ചക്രവാഹനങ്ങലാണ് അപകടത്തിൽ പെടുന്നത്
വാക്‌സിൻ എടുത്തിട്ടും നിരവധി പേർക്ക് പേ വിഷബാധ ഉണ്ടാകുകയും മരണമടയുകയും ചെയ്തത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ് , നായ് കടിച്ചിട്ടുള്ള പലരും പേ വിഷബാധയുടെ ഭീതിയിലാണ്.മുന്നോട്ട് പോകുന്നത് തെരുവ് നായ്ക്കൾ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യാൻ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണം എന്നും അധികാരികൾ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണം എന്നും ടോക് ച്ച് റോഡ് റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ അനിൽ ക്ളീറ്റസ്, സെക്രട്ടറി ഫോജി ജോൺ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു