മാനവ സ്‌നേഹത്തിന്റെ മഹിതമായ മാതൃകയാണ് അഗതികളുടെ അമ്മയായ മദർ തെരേസയെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു.സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഓർഫനേജ് കണ്ട്രോൾ ബോർഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച മദർ തെരേസ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്‌നേഹവും കാരുണ്യവും പ്രകാശിപ്പിച്ചു കൊണ്ട് ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു മദർ തെരേസയുടേത്. മനുഷ്യകുലത്തിന്റെയാകെ സ്‌നേഹം കൂടെയുള്ളപ്പോൾ ആരും തന്നെ ഈ ലോകത്തിൽ തനിച്ചല്ലെന്നും സമൂഹത്തിന്റെ കൈത്താങ്ങും സർക്കാരിന്റെ എല്ലാ സഹായവും ഒപ്പമുണ്ടാകുമെന്നും ആർ. ബിന്ദു പറഞ്ഞു.

അശരണരോടും അഗതികളോടും ദയയും കാരുണ്യവും പ്രകടിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തലാണ് മദർ തെരേസ അനുസ്മരണ ദിനം- മന്ത്രി വ്യക്തമാക്കി.മദർ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26 ആണ് സംസ്ഥാന സർക്കാർ അഗതി അനാഥ ദിനമായി ആചരിച്ചു വരുന്നത്.

ചടങ്ങിൽ എം എൽ എ ശ്രീ.കടകംപള്ളി സുരേന്ദ്രൻ , സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ശ്രീമതി എം.അഞ്ജന, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു