കുന്നത്തൂർ: - ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തി ചരിത്രത്തെ വില്ലുവണ്ടിയിലേറ്റിയ വിപ്ലവകാരി എന്ന പേരിൽ സംഘടിപ്പിച്ചു.കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു.കലാകാരൻ സുരേഷ് ഉത്രാടം ജയന്തി സന്ദേശം നല്കി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, അദ്ധ്യക്ഷത വഹിച്ചു.

എം.സുൽഫിഖാൻ റാവുത്തർ, അർത്തിയിൽ അൻസാരി, ഹർഷ ഫാത്തിമ, എസ്.സൻഹ, മുഹമ്മദ് നിഹാൽ, നിഹാൻഖാൻ എന്നിവർ പ്രസംഗിച്ചു. അടിച്ചമർത്തപ്പെട്ടവരുടെയുംനീതി നിഷേധിക്കപ്പെട്ടവരുടേയും ശബ്ദമായിരുന്ന അയ്യങ്കാളിയുടെ 159-ാം ജന്മ ജയന്തിയാണ് നാട് ആഘോഷിക്കുന്നത്.വില്ലുവണ്ടി യാത്രയിലൂടെയും കല്ലുമാല സമരത്തിലൂടെയും, പണിമുടക്ക് സമരത്തിലൂടെയും സാമൂഹ്യപരിഷ്‌കരണത്തിന്റെ പുതുവെളിച്ചം തെളിയിച്ച അയ്യൻ കാളി എന്നും ഓർമിപ്പിക്കപ്പെടുന്നത് ആ പോരാട്ടവീര്യത്തിന്റെ പേരിലാണ്.

പറഞ്ഞാൽ തീരാത്ത പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ ഒരു സമുദായത്തിന് വെളിച്ചം നൽകുന്നതോടൊപ്പം ജാതി വ്യവസ്ഥയുടെ കറുത്ത കാലത്തുനിന്നും മാറ്റത്തിന്റെ പാതയിലേക്കായിരുന്നു അയ്യൻകാളി വില്ല് വണ്ടി തെളിച്ചത്.