കൊച്ചി: അമ്പിളി പ്രവ്ദ ഒരുക്കുന്ന ' ഛായാപടം' എന്ന ഫോട്ടോ പ്രദർശനം ഇന്ന് (29.08.2022,തിങ്കൾ) രാവിലെ 11 ന് എറണാകുളം ഡർബാർ ഹാളിലെ ലളിതകലാ അക്കാദമി ഗാലറിയിൽ കൊച്ചി മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ 35 വർഷക്കാലമായി ഫോട്ടോഗ്രാഫി രംഗത്ത് കലാമൂല്യങ്ങൾ വിളിച്ചോതുന്ന നിരവധി ചിത്രങ്ങൾ പകർത്തുകയും, കേരള ലളിത കലാ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ അമ്പതിലധികം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത അമ്പിളി പ്രവ്ദ , അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതന്റെ യുൾപ്പെടെ പതിനഞ്ചോളം ചലച്ചിത്രങ്ങൾക്ക് നിശ്ചല ഛായഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട് .

ഇരുളും, വെളിച്ചവും സംയോജിപ്പിച്ച് നിറങ്ങളാൽ സമ്പന്നമാക്കിയ 30 ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്.

ഇന്ന് (29.08.2022) ആരംഭിക്കുന്ന ഛായാപടം പ്രദർശനം സെപ്റ്റംബർ 1 ന് സമാപിക്കും. ഗ്യാലറി സമയം രാവിലെ 11 മുതൽ വൈകിട്ട് 7 വരെ.