- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യസുരക്ഷയൊരുക്കി പൊടിമറ്റം സെന്റ് മേരീസ് സുവർണ്ണജൂബിലി മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ''ആരോഗ്യ കുടുംബം ആരോഗ്യ ഇടവക'' എന്ന ലക്ഷ്യംവെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിന് കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രി നേതൃത്വം നൽകി.
സെന്റ് മേരീസ് പള്ളി വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോവിഡ് 19ന്റെ ആരോഗ്യ അസ്വസ്ഥതകൾ തുടരുമ്പോൾ സമൂഹത്തിന്റെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കി പൊടിമറ്റം സെന്റ് മേരീസ് പള്ളിയും മേരി ക്വീൻസ് ആശുപത്രിയും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിനെ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അഭിനന്ദിച്ചു. ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആമുഖസന്ദേശം നൽകി. മേരി ക്വീൻസ് മിഷൻ ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സിഎംഐ, പഞ്ചായത്ത് മെമ്പർ ജോണിക്കുട്ടി മഠത്തിനകം എന്നിവർ സംസാരിച്ചു.
മേരി ക്വീൻസ് മിഷൻ ആശുപത്രിയിലെ ന്യൂറോളജി, ന്യൂറോ സർജറി, ഓർത്തോപീഡിക്സ്& ജോയിന്റ് റിപ്ലെയ്സ്മെന്റ് സർജറി, ജനറൽ, ലാപ്രോസ്‌കോപിക് & ഓങ്കോ സർജറി, ഇ.എൻ.റ്റി.സർജറി, പൾമണോളജി, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെർമറ്റോളജി എന്നീ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ദ്ധ ഡോക്ടർമാരാണ് ക്യാമ്പിൽ പങ്കുചേർന്നത്. ക്യാമ്പിനോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി എസ്എംവൈഎംന്റെ നേതൃത്വത്തിൽ രക്തദാനസേനയ്ക്കും രൂപം നൽകി. മെഡിക്കൽ ക്യാമ്പിന്റെ തുടർച്ചയായി ഇടവക കേന്ദ്രീകരിച്ച് ഹോം കെയർ ഉൾപ്പെടെ വിവിധ തുടർ പദ്ധതികളും നടപ്പിലാക്കുന്നതാണ്.
സഹവികാരി ഫാ. സിബി കുരിശുംമൂട്ടിൽ, മേരീ ക്വീൻസ് മിഷൻ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, കൈക്കാരന്മാരായ ജോയി കല്ലുറുമ്പേൽ, റെജി കിഴക്കേത്തലയ്ക്കൽ, സാജു പടന്നമാക്കൽ, സുവർണ്ണജൂബിലി ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ജോർജ് രണ്ടുപ്ലാക്കൽ, സിസ്റ്റർ അർച്ചന എഫ്.സി.സി., സി.ക്ലാരിസ് സി.എം.സി., വിവിധ സംഘടനാ ഭാരവാഹികൾ, പാരീഷ് കൗൺസിൽ അംഗങ്ങൾ, കുടുംബക്കൂട്ടായ്മ ലീഡർമാർ എന്നിവർ മെഗാ ക്യാമ്പിന്
നേതൃത്വം നൽകി.