- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓണസമൃദ്ധി'; കിറ്റ് വിതരണം നടത്തി ലയൺസ് ക്ലബ്
അത്താണി: അയ്യന്തോൾ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി നിവാസികൾക്ക് ഓണകിറ്റുകൾ നൽകി. വിതരണം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ആലീസ് ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലയിലുടനീളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ സന്നദ്ധ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രവത്തനങ്ങളുടെ ഭാഗമായി മേഖലകളിലെ കോളനികൾ കേന്ദ്രീകരിച്ച് ഓണക്കിറ്റ് വിതരണം ചെയ്യും.
ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ. രാമനാഥൻ, രാമകൃഷ്ണ മേനോൻ, ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ.എം അഷറഫ്, പി ജെ ജോർജ്കുട്ടി, എം ശ്രീനിവാസൻ, ലിജോജോർജ് കുട്ടി, കാർത്തിക് കോമളകുമാർ, ഏലിയാമ ലാസർ വാർഡ് മെമ്പർ ലീന ജെറി എന്നിവർ പ്രസംഗിച്ചു.
Next Story