കാസറഗോഡ് ഹാൻഡ്‌ബോൾ അക്കാദമി മിക്‌സ് കാസറഗോഡ് ഹാൻഡ്ബോൾ പ്രീമിയർ ലീഗ് സെപ്റ്റംബർ 4ന് വെൽഫിറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

കാസറഗോഡ് ഹാൻഡ് ബോൾ അക്കാദമി സെപ്റ്റംബർ 4ന് മിക്‌സ് കാസറഗോഡ് ഹാൻഡ്‌ബോൾ പ്രീമിയർ ലീഗ് നയന്മാർമൂലയിലെ വെൽഫിറ്റ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ഹിൽടോപ് അറിനയിൽ വെച്ച് ചേർന്ന യോഗത്തിൽ ശിഹാബ് ബീരാൻ, യാസർ എം. കെ, എൻ. എ ഷിഹാബുദ്ദീൻ, എൻ. എം. ശുക്കൂർ, എ. എൽ. ഫയാസ്, നാസർ എൻ. യു, ഇസ്മായിൽ എൻ. എം,അബ്ദുൽ ഷമീം,ഷഹീർ എ. ബി,രത്തൻ കെ. ആർ തുടങ്ങിയവർ സംബന്ധിച്ചു.