ഹരി മാഫിയകളടക്കം വിദ്യാലയങ്ങളെ ലക്ഷ്യം വെക്കുമ്പോൾ അതിനെതിരെ കവചം തീർക്കേണ്ടത് പ്രബുദ്ധരായ വിദ്യാർത്ഥികളാണെന്നും അരാഷ്ട്രീയ വത്ക്കരണത്തിലൂടെ നഷ്ടമാവുന്നത് സാമൂഹിക തിന്മകൾക്കെതിരെയുള്ള മുന്നേറ്റമാണെന്നും കാഞ്ഞങ്ങാട് മണ്ഡലംകോൺഗ്രസ് ജനറൽ സെക്രട്ടറി മനോജ്ഉപ്പിലിക്കൈ.

വാഴുന്നോറൊടി നൂറ്റി അറുപത്തി മൂന്നാം ബൂത്ത് ബാലമഞ്ച് യോഗം ഐ എൻ ടി യു സി ഓഫീസിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പടിഞ്ഞാറെ മേനിക്കോട്ട് സി യു സി സെക്രട്ടറി ശബരിനാഥ് ക്ലാസ് എടുത്തു.

ബാലമഞ്ച് യൂണിറ്റ് കോഡിനേറ്റർമാരായ ശ്രീജിത്ത് പി.വി, അനിൽ വി.പി സന്തോഷ് എംപി, അശ്വതി മണികണ്ഠൻ, ഉമ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.