കൊച്ചി : വ്യത്യസ്ഥ ഹിന്ദു കൂട്ടായ്മകളും സംഘടനകളും സംസ്ഥാനത്തുടനീളം ആഘോഷിച്ചുവരുന്ന ഗണേശോത്സവങ്ങളും നവരാത്രി ആഘോഷങ്ങളും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ഇനി മുതൽ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പറഞ്ഞു.

ഈ വർഷത്തെ ഗണേശോത്സവത്തോടെ ഇതിന് തുടക്കം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ ഏകീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള കർമപദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ഹൈന്ദവ സംഘടനകളേയും ഒന്നിപ്പിച്ചുകൊണ്ടാവും മുന്നോട്ടുപോവുക. ഇന്ന് (31.08.2022) നടക്കുന്ന വിഗ്രഹ നിമജ്ഞന ഘോഷയാത്രകളിൽ താൽപര്യമുള്ള എല്ലാ വ്യക്തികൾക്കും പങ്കെടുക്കാം. അടുത്ത വർഷത്തോടെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഗണേശോത്സവം സമുചിതമായി ആഘോഷിക്കും. കേരളത്തിലെ എല്ലാ സമുദ്രതീരങ്ങളും ഗണേശവിഗ്രഹ നിമജ്ജന വേദികളാക്കിമാറ്റും. നാസ്തികരെന്ന് അവകാശപ്പെടുന്നവർ വിശ്വാസികളുടെ ഇടയിൽ നുഴഞ്ഞുകയറുന്നതായും ക്ഷേത്ര ഉപദേശക സമിതികൾ അവിശ്വാസികൾ ഹൈജാക്ക് ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശ്വ ഹിന്ദു പരിഷത്ത് 2024-ൽ 60-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സംസ്ഥാനത്തെ 90 ലക്ഷം ഹിന്ദുക്കളെയെങ്കിലും സനാതന ധർമ്മത്തിലൂടെ സ്വാഭിമാന ഹിന്ദുക്കളാക്കി മാറ്റുക എന്നതാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന നവരാത്രിയും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കേരളമെമ്പാടും സമുചിതമായി ആഘോഷിക്കുമെന്നും വിജി തമ്പി പറഞ്ഞു.വിഎച്ച്പിയുടെ കീഴിലുള്ള 140 ഓളം ക്ഷേത്രങ്ങളിൽ നവരാത്രി പൂജയും ചണ്ഡികാഹോമവും നടക്കും.എല്ലാ ഹൈന്ദവ ആഘോഷങ്ങൾക്കും നേതൃത്വം നല്കാനാണ് വിഎച്ച്പിയുടെ തീരുമാനമെന്നും വിജി തമ്പി പറഞ്ഞു. കലൂർ പാവക്കുളം വിഎച്ച്പി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഭാരതീയ ധർമപ്രചാര സഭ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട്, വിഎച്ച്പി ഗവേണിംങ്ങ് കൗൺസിൽ അംഗവും ചലച്ചിത്ര നിർമ്മാതാവുമായ സന്ദീപ് സേനൻ എന്നിവർ പങ്കെടുത്തു.

പാവക്കുളത്ത് നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഒമ്പതാം ദിവസം തന്ത്രി രത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ മഹാചണ്ഡികാഹോമം നടക്കും. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട അമ്പതോളം പേർ ചണ്ഡികാഹോമത്തിൽ പങ്കാളികളാകും. എല്ലാ ഭക്തർക്കും ഹോമത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുമെന്നും വിജിതമ്പി പറഞ്ഞു. വിജയദശമി ദിവസം പരമ്പരാഗത രീതിയിൽ ആചരിക്കുന്ന വിദ്യാരംഭത്തിൽസമൂഹത്തിലെ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കുമെന്നും ഡോ. ശ്രീനാഥ് കാരയാട്ട് പറഞ്ഞു. ആഘോഷങ്ങൾ വിശ്വാസികൾക്ക് അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയാണെന്നും വിശാല ഐക്യത്തിന്റെ ഭാഗമാണ് വിശ്വ ഹിന്ദു പരിഷത്തെന്നും സന്ദീപ് സേനൻ അഭിപ്രായപ്പെട്ടു.

വിച്ച്പി ഗണേശോത്സവം 2022 : നിമജ്ഞന ഘോഷയാത്ര ഇന്ന്

കൊച്ചി : (30.08.2022) വിശ്വ ഹിന്ദു പരിഷത്തുകൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ ഈമാസം 25-മുതൽ നടന്നുവരുന്ന 'ഗണേശോത്സവം 2022'-ന്റെ പരിസമാപ്തികുറിച്ച് നിമജ്ഞന ഘോഷയാത്ര ഇന്ന് മൂന്നിന് . നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട ഗണേശ വിഗ്രഹങ്ങൾ ഘോഷയാത്രയായി വൈകിട്ട് മൂന്നിന് കലൂർ രാജ്യാന്തര മൈതാനിക്ക് മുന്നിൽ സംഗമിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് സ്വാമി പൂർണ്ണാമൃതനന്ദപുരി (അമൃതാനന്ദമയീ മഠം) ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം നർവ്വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും.വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി മുഖ്യ പ്രഭാഷണം നടത്തും. സിനിമാതാരം ഗോകുൽ സുരേഷ് ഫ്ളാഗ് ഓഫ് ചെയ്യുന്ന നിമജ്ഞന നിമജ്ഞന ഘോഷയാത്ര നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ പുതുവൈപ്പ് ബീച്ചിൽ സമാപിക്കും.