- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതു സർക്കാരും, സി ഐ ടി യു വും കെ എസ്.ആർ.ടി.സി തൊഴിലാളികളോട് ചെയ്തതുകൊടും വഞ്ചന- ജ്യോതിവാസ് പറവൂർ
തിരുവനന്തപുരം. ഇടതു സർക്കാർ കെ എസ് ആർ.ടി സി തൊഴിലാളികൾക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം തൊഴിലാളിവിരുദ്ധമാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളും ആശ്രയിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെ തകർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. കോടികൾ കടമെടുത്ത് ധൂർത്തും ദുർവ്യയവും നടത്തുമ്പോഴും കെ.എസ്.ആർ.ടി.സി തൊഴിലാഴികൾക്ക് ചെയ്യുന്ന ജോലിക്ക് ശമ്പളം ലഭിക്കുന്നില്ല. കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ കോടതി അതൃപ്തി പ്രകടപ്പിച്ചിരുന്നു.
ഭരണകൂടവും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും ഒരേപോലെ തെഴിലാളി വഞ്ചന നടത്തുമ്പോൾ സിഐടിയു അടക്കമുള്ള ഭരണാനുകൂല തൊഴിലാളി സംഘടനകൾ തൊഴിലാളികളെ ഒറ്റിക്കൊടുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുയരണമെന്നും .ഇതിനെതിരെ തൊഴിലാളികളെയും ബഹുജനങ്ങളെയും സംഘടിപിച്ചു ശക്തമായ സമരത്തിനു നേതൃത്വം നൽകുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ് ഐ ടി യു) സംസ്ഥാന പ്രസിഡണ്ട് ജ്യോതി വാസ് പറവൂർ പ്രസ്താവനയിൽ പറഞ്ഞു